മാഹി: മാഹിയിൽ വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. പള്ളൂർ ഇരട്ടപിലാക്കൂൽ സ്വദേശിയായ 31 കാരനാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ നിന്ന് തിരിച്ചെത്തിയതായിരുന്നു ഇയാൾ. പതിനനെട്ടാം തീയതിയാണ് ഇയാൾ നാട്ടിലെത്തിയത്. നിലവിൽ യുവാവ് മാഹി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ മാസം പതിനേഴിന് ദുബായിയിൽ നിന്നെത്തിയ ഈസ്റ്റ് പള്ളൂർ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇാൾ ഞായറാഴ്ച രാത്രി 180 യാത്രക്കാരോടൊപ്പം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയതായിരുന്നു. ഇയാളും മാഹി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

നേരത്തെ മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ വച്ച് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

Read more at:  കണ്ണൂരില്‍ ചികിത്സയിലിരുന്ന മാഹി സ്വദേശി മരിച്ചു...