ദില്ലി: ഇന്ത്യയിൽ കൊവിഡ് ഭീഷണി നീങ്ങിയിട്ടില്ലെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ഓ‌‌ർമ്മപ്പെടുത്തൽ. മഹാമാരി ശമിച്ചിട്ടില്ല പലയിടത്തും കൊവിഡ് അതിവേഗം പടരുകയാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വ്യാപനം കുറവാണെന്നും, ആരും ജാഗ്രത കൈവിടരുതെന്നും പറഞ്ഞ മോദി ഈ പോരാട്ടം വിജയിക്കുന്നതിനായി എല്ലാവരും മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടു.  മാസ്ക് ധരിക്കുന്നതിൽ അലസത കാട്ടരുത്. സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും തന്നെയാണ് എറ്റവും നല്ല ഔഷധം.

രാജ്യത്ത് മരണനിരക്ക് കുറവാണെന്ന് പറഞ്ഞ പ്രധാനമന്ത്രി രോഗമുക്തിനിരക്ക് കൂടുതലാണെന്നും അത് കൊവിഡ് പോരാട്ടത്തിൻ്റെ നേട്ടമാണെന്നും അവകാശപ്പെട്ടു. കൊവിഡും ഒരു യുദ്ധം തന്നെയാണെന്ന് പറഞ്ഞ മോദി കൊവിഡിനെ ചെറുക്കാൻ ഗ്രാമങ്ങൾ നല്ല പോരാട്ടം നടത്തുന്നുവെന്ന് അഭിപ്രായപ്പെട്ടു.