കൊവിഡ് പരിശോധന ഫലത്തിൽ വലിയ ആശ്വാസമാണ് തമിഴ്നാട്ടിൽ ഉണ്ടായത്. 1630 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്

ചെന്നൈ: കൊവിഡ് വ്യാപന കണക്കിൽ തമഴ്നാടിന് ആശ്വാസമായി പരിശോധന ഫലം. നിസാമുദ്ദീനിൽ നിന്ന് തമിഴ്നാട്ടിൽ തിരിച്ചെത്തിയ 961 പേര്‍ക്കും കൊവിഡ് സാധ്യതയില്ലെന്നാണ് പരിശോധന ഫലം. 1630 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇനി 33 പേരുടെ ഫലം കൂടി വരാനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. 

അതേ സമയം കൊവിഡ് രോഗികളിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെ ഇനി മുതൽ പ്രത്യേകം പരാമർശിക്കില്ലെന്ന് തമിഴ്നാട് സർക്കാർ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. രോഗവ്യാപനത്തെ വർഗീയവത്കരിക്കുന്നതിൽ അര്‍ത്ഥമില്ലെന്ന നിലപാടാണ് തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

രാജ്യത്തെ കൊവിഡ് രോഗബാധയുടെ പ്രധാന വ്യാപന സ്ത്രോസ്സായി ദില്ലി നിസാമൂദിനിൽ നടന്ന തബ്ലീഗ് സമ്മേളനം മാറുകയും ഇതേ ചൊല്ലി സമൂഹമാധ്യമങ്ങളിലും മറ്റുമായി ചേരിപ്പോര് ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാർ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.