ദില്ലി: രാജ്യത്ത് 21 ബിഎസ്എഫ് ജവാൻമാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നിലവിൽ 120 പേരാണ് ചികിത്സയിലുള്ളത്. രണ്ട് ബിഎസ്എഫ് ജവാൻമാരാണ് കൊവിഡ് ബാധിച്ച് ഇത് വരെ മരിച്ചത്.

കൊൽക്കത്തയിൽ രോഗം സ്ഥിരീകരിച്ച അഞ്ച് പേരും, ത്രിപുരയിൽ വച്ച് രോഗം സ്ഥിരീകരിച്ച നാല് പേരും ഇന്ന് രോഗമുക്തരായതായി ബിഎസ്എഫ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാ‍‍‌ർജ് ചെയ്തതായും പ്രോട്ടോക്കോൾ അനുസരിച്ച് ക്വാറൻ്റനീൽ പ്രവേശിപ്പിച്ചതായും ബിഎസ്എഫ് അറിയിച്ചു. ഇത് വരെ 286 ബിഎസ്എഫ് ജവാൻമാ‍‍ർ രോ​ഗമുക്തരായി ആശുപത്രി വിട്ടു.

പഴയ റിപ്പോർട്ട്: കൊവിഡ് ബാധിച്ച് രണ്ട് ബിഎസ്എഫ് ജവാൻമ‌ാ‍ർ മരിച്ചു; 41 ജവാൻമാ‍‌ർക്ക് കൂടി രോഗം സ്ഥിരീകരിച്ചു...