Asianet News MalayalamAsianet News Malayalam

കൊവിഡ് രോ​ഗിക്ക് ഒറ്റപ്രസവത്തിൽ നാല് കുഞ്ഞുങ്ങള്‍; ഒരു കുട്ടി വെന്റിലേറ്ററിൽ

ഇത്തരം കേസുകൾ അപൂർവ്വമാണെന്നും വെല്ലുവിളി നിറഞ്ഞതായിരുന്നു പ്രസവ ശുശ്രൂഷയെന്നും ഗണേഷ് കുമാർ പറഞ്ഞു.

covid 19 women quadruplets in uttar pradesh one baby on ventilator
Author
Lucknow, First Published Sep 25, 2020, 8:59 AM IST

ലഖ്നൗ: കൊവിഡ് ബാധിതയായ യുവതി ഒറ്റപ്രസവത്തിൽ നാല് കുട്ടികൾക്ക് ജന്മം നൽകി. ഉത്തർ പ്രദേശിലെ ഗൊരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജിലാണ് സംഭവം. ഒരുകുട്ടിക്ക് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഗൗരി ബസാർ ഗ്രാമത്തിലെ 26കാരിയാണ് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. 

മറ്റ് മൂന്നു കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും​ ആരോഗ്യപ്രശ്​നങ്ങൾ ഇല്ലെന്നും അവർ ആരോ​ഗ്യത്തോടെ ഇരിക്കുന്നുവെന്നും മെഡിക്കൽ കോളജ്​ പ്രിൻസിപ്പൽ ഗണേഷ് കുമാർ അറിയിച്ചു.

ചൊവ്വാഴ്​ച രാത്രിയാണ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് യുവതിയെ മെഡിക്കൽ കോളേജിലെ ട്രോമ സെൻററിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ബുധനാഴ്​ച യുവതി നാല് കുഞ്ഞുങ്ങൾക്ക്​ ജന്മം നൽകുകയായിരുന്നു. 980 ഗ്രാം മുതൽ 1.5 കിലോ​ഗ്രാം വരെയാണ്​ കുഞ്ഞുങ്ങളുടെ തൂക്കം.

ഇത്തരം കേസുകൾ അപൂർവ്വമാണെന്നും വെല്ലുവിളി നിറഞ്ഞതായിരുന്നു പ്രസവ ശുശ്രൂഷയെന്നും ഗണേഷ് കുമാർ പറഞ്ഞു. നാലു കുഞ്ഞുങ്ങളുടെയും സാമ്പിളുകൾ കൊവിഡ്​ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്​.

Follow Us:
Download App:
  • android
  • ios