Asianet News MalayalamAsianet News Malayalam

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടക്കാനെടുത്തത് 98 ദിവസം

മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത് സംസ്ഥാനങ്ങളിലെ രോഗവ്യാപനം അതിതീവ്രഘട്ടത്തിലേക്ക് കടന്നു. 

covid cases in india crossed  50000 just 98 days
Author
Delhi, First Published May 7, 2020, 1:58 PM IST

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടക്കാനെടുത്തത്  98 ദിവസം. നിലവിൽ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കൊവിഡ് നിയന്ത്രണവിധേയമായെങ്കിലും  മൂന്ന് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിതീവ്രഘട്ടത്തിലേക്ക് കടന്നതായി ആരോഗ്യമന്ത്രാലയത്തിന്‍റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 

രാജ്യത്തെ  രോഗബാധ നിരക്ക് 4.8 ശതമാനത്തില്‍ നിന്ന് 6.6 ശതമാനത്തിലേക്ക് ഉയർന്നുവെന്നാണ് ആരോഗ്യമന്ത്രാലയത്തിൻ്റെ പുതിയ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 11 ദിവസത്തിനിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിച്ചു. മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത് സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണത്തിൽ പ്രതിദിനമുണ്ടാകുന്ന വലിയ വർധന ഇവിടെങ്ങളിൽ രോഗബാധ അതിതീവ്രഘട്ടത്തിലേക്ക് കടന്നു എന്നതിൻ്റെ സൂചനയായാണ് കാണുന്നത്. 

അതിതീവ്രരോഗബാധിത മേഖലകളിൽ കൊവിഡ് പരിശോധന വ്യാപകമാകണമെന്ന് ആരോഗ്യമന്ത്രാലയം നിരീക്ഷിക്കുന്നു. ആദ്യഘട്ടത്തിൽ രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നതിലുണ്ടായ പാളിച്ച ഈ സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമാകുവാൻ കാരണമായെന്നുമാണ് ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ദ്ധസംഘത്തിൻ്റെ നിഗമനം. 

കേരളത്തില്‍ രോഗബാധ ആദ്യം സഥിരീകരിച്ച ജനുവരി മുപ്പത് മുതല്‍ ഇതുവരെയുള്ള കണക്ക് പരിശോധിച്ചാല്‍ രോഗബാധിതരുടെ എണ്ണം പതിനായിരത്തിലെത്താന്‍ 75  ദിവസമെടുത്തു. എട്ട്  ദിവസത്തിനിനടെ 10,000-ത്തിൽ നിന്നും രോഗികളുടെ എണ്ണം 20,000-കടന്നു. 20,000-ത്തിൽ നിന്നും രോഗികളുടെ എണ്ണം 30,000- ആകാൻ എടുത്തത് ഏഴ് ദിവസമാണ്. 30,000-ത്തിൽ നിന്നും 40,000 എത്താൻ അഞ്ച് ദിവസമെടുത്തു. 

അതേസമയംഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം അന്‍പതിനായിരം കടക്കാന്‍ 98 ദിവസമെടുത്തെങ്കിൽ ഇറ്റലിയില്‍ 52 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം  അരലക്ഷം കടന്നത്. അമേരിക്കയില്‍ 64 ദിവസവും, ബ്രിട്ടണില്‍ 67 ദിവസവും ചൈനയില്‍ 89 ദിവസവുമെടുത്തു രോഗികളുടെ എണ്ണം അരലക്ഷത്തിലെത്താൻ. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നേരത്തേ ഏര്‍പ്പെടുത്തിയത് മൂലമാണ് രോഗബാധ ഇത്രയെങ്കിലും പിടിച്ചു നിർത്താനായതെന്നാണ് കരുതുന്നത്.

കണക്കുകൾ ഒറ്റനോട്ടത്തിൽ  - 

ജനുവരി മുപ്പത് മുതല്‍ ഏപ്രില്‍13 വരെ രോഗബാധിതര്‍ 10447
ഏപ്രില്‍ 13 മുതല്‍ ഏപ്രില്‍ 21 വരെ രോഗബാധിതര്‍ 20004
ഏപ്രില്‍ 21 മുതല്‍ ഏപ്രില്‍ ഏപ്രില്‍ 28വരെ രോഗബാധിതര്‍ 31329
ഏപ്രില്‍ 28 മുതല്‍ മുതല്‍ മെയ് മൂന്ന് വരെ രോഗബാധിതര്‍ 42527
മെയ് മൂന്ന് മുതല്‍ മെയ് ആറ് വരെ രോഗബാധിതര്‍ 52925

രോഗബാധ അന്‍പതിനായിരം കടന്നത്

ഇന്ത്യ   98 ദിവസം
ഇറ്റലി  52
അമേരിക്ക 64
ബ്രിട്ടണ്‍ 67
ചൈന 89
 

Follow Us:
Download App:
  • android
  • ios