ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ടി വരുമെന്നും അക്കാര്യങ്ങളിൽ അതത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി.

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സ്ഥിതിയിൽ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവിൽ സ്ഥിതി രൂക്ഷമായി തുടരുന്നത്. ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ടി വരുമെന്നും അക്കാര്യങ്ങളിൽ അതത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി.

രോഗികൾ കൂടുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണം. വിവാഹം പോലുള്ള ചടങ്ങുകളിൽ ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും ഇല്ലെങ്കിൽ സ്ഥിതീ കൂടുതൽ ഗുരുതരമായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും അര ലക്ഷത്തോടടുക്കുകയാണ്. 24 മണിക്കൂറിനിടെ 47,262 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 18 സംസ്ഥാനങ്ങളിൽ കൊവിഡിൻറെ വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. 736 സാമ്പിളുകളിൽ യു കെ വൈറസ് വകഭേദവും 34 സാമ്പിളുകളിൽ സൗത്ത് ആഫ്രിക്കൻ വകഭേദവുമാണ് കണ്ടെത്തിയത്.