രോഗികളില്‍ 3992 പേര്‍ ബെംഗളൂരു നഗരത്തിൽ നിന്നുള്ളവരാണ്. ഇവിടെ രോഗബാധിതരായി മരിച്ചത് 242 പേരാണ്. 

ബെംഗളുരു: കർണാടകത്തിൽ കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. ഇന്ന് സംസ്ഥാനത്ത് 16604 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 411 പേര്‍ രോഗബാധിതരായി മരിച്ചു. രോഗികളില്‍ 3992 പേര്‍ ബെംഗളൂരു നഗരത്തിൽ നിന്നുള്ളവരാണ്. ഇവിടെ രോഗബാധിതരായി മരിച്ചത് 242 പേരാണ്. സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.57 ശതമാനമാണ്.

രാജ്യത്ത് 50 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്‍തത്. 1,52, 734 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ആദ്യം നാല് ലക്ഷം വരെ എത്തിയ കണക്കാണ് 1,52, 734 ആയി ചുരുങ്ങിയത്. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും എൺപതിനായിരത്തിന്‍റെ കുറവുണ്ട്. 20,26,000 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 91.6 ശതമാനമായി കൂടി. തുടർച്ചയായി ഏഴാം ദിവസവും പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെയാണ്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona