മുകേഷ് അംബാനി ഒരു വർഷത്തെ ശമ്പളം വേണ്ടെന്ന് വച്ചെന്നും റിലയൻസ് മാനേജ്മെന്റ് ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു.  

ദില്ലി: കൊവിഡ് 19ന്റെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു. റിലയൻസ് മാനേജ്മെന്റാണ് ഇക്കാര്യം അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സീനിയർ മാനേജ്മെന്റ് തലത്തിലുള്ളവർക്ക് ശമ്പളത്തിൽ 50 ശതമാനം വരെ കുറവ് വരുമെന്നാണ് മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. 15 ലക്ഷത്തിനു മുകളിൽ വാർഷിക വരുമാനം ഉള്ളവർക്ക് ശമ്പളത്തിൽ 10 ശതമാനം കുറവ് വരുത്തും. മുകേഷ് അംബാനി ഒരു വർഷത്തെ ശമ്പളം വേണ്ടെന്ന് വച്ചെന്നും റിലയൻസ് മാനേജ്മെന്റ് ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു. 

Read Also: കൊവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധി; നേരിടാന്‍ ഇന്ത്യയ്ക്ക് വഴികള്‍ നിര്‍ദേശിച്ച് രഘുറാം രാജന്‍...