ദില്ലി: രാജ്യത്തെ കോവിഡ് മരണസംഖ്യ ഒരു ലക്ഷത്തിലേക്ക്. ഇന്നലെ മാത്രം ആയിരത്തിലധികം പേർ രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 98, 000 കടന്നു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ  18, 317 കേസുകളും 481 മരണവും റിപ്പോർട്ട് ചെയ്തു. 

രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 63 ലക്ഷം പിന്നിട്ടു. പ്രതിദിന വർധന സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം 85, 000 ത്തിലധികമാണ്. കർണാടക 8856..ആന്ധ്ര 6133..തമിഴ്നാട് 5659, ദില്ലിയിൽ  3390 കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം കണാക്കുമ്പോൾ സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്താണ്