കൊവിഡ് ഭേദമായതിനെ തുടര്‍ന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി യെ  ദില്ലി എംയിസില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു.  ദില്ലിയിലെ വസതിയില്‍  ഐസൊലേഷനിൽ തുടരും

ദില്ലി: കൊവിഡ് ഭേദമായതിനെ തുടര്‍ന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി യെ ദില്ലി എംയിസില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു. ദില്ലിയിലെ വസതിയില്‍ ഐസൊലേഷനിൽ തുടരും. പാര്‍ലമെന്‍റ് സമ്മേളനത്തിനിടയില്‍ നടന്ന കൊവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ഈ മാസം 20 -ാം തീയതി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രേമചന്ദ്രനെ ദില്ലി എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രേമചന്ദ്രന് പുറമെ 43 എംപിമാ‍ർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രിമാരായ ഇപി ജയരാജൻ, തോമസ് ഐസക് എന്നിവ‍ർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും രോ​ഗമുക്തി നേടി ഔദ്യോ​ഗികവസതിയിൽ നിരീക്ഷണത്തിലാണ്.