കൊൽക്കത്ത: ലോക്ക് ഡൗണിനിടെ പാൽ വാങ്ങാൻ പോയ യുവാവിനെ പൊലീസ് മർദ്ദിച്ച് കൊന്നെന്ന് ആരോപണം. ഹൗറ സ്വദേശി ലാൽ സ്വാമി (32) ആണ് മരിച്ചത്. 

ഇന്നലെ നടന്ന പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റതിനെത്തുടർന്ന് ഇയാൾ ചികിത്സയിലായിരുന്നു. എന്നാൽ, മർദ്ദമനല്ല മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. യുവാവ് ഹൃദ്രോഗിയായിരുന്നെന്നും പൊലീസ് പറയുന്നു.

അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുള്ള ജാഗ്രത തുടരണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കൊവിഡ് കേസുകൾ വർധിക്കുന്നതിന്റെ തോത് കുറഞ്ഞിട്ടുണ്ട്. ഈ ജാഗ്രത തുടർന്നാലേ രോഗം പടരുന്നത് പിടിച്ചു നിർത്താനാകൂ എന്നും ആരോഗ്യ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.

കൊവിഡ് ബാധിച്ച് രാജ്യത്ത് ഇന്ന് മൂന്നു പേർ കൂടി മരിച്ചു. കർണാടക, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് മൂന്നു പേർ മരിച്ചത്. പുതുതായി 15 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 

Read Also: ബ്രിട്ടീഷ് പൗരന് മികച്ച ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണം; രാജ്യാന്തര സൗകര്യങ്ങൾ പുറത്തുവിട്ട് അധികൃതർ