ദില്ലി: ദില്ലിയില്‍ കൊവിഡ് രോഗികള്‍ കൊവിഡ് കെയര്‍ കേന്ദ്രങ്ങളില്‍ എത്തി പരിശോധനയ്ക്ക് വിധേയമാകണമെന്ന ഉത്തരവ് ലഫ.ഗവര്‍ണര്‍ ഉത്തരവ് പിന്‍വലിച്ചു. കൊവിഡ് കെയര്‍ കേന്ദ്രങ്ങളിലെ പരിശോധനയ്ക്ക് ശേഷമേ നീരീക്ഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന ഉത്തരവാണ് സംസ്ഥാന സര്‍ക്കാറിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചത്. ഉത്തരവ് പിന്‍വലിച്ചതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യം ഇല്ലാത്തവര്‍ മാത്രം കൊവിഡ് കെയര്‍ കേന്ദ്രങ്ങളില്‍ എത്തിയാല്‍ മതിയാകും.

ഉത്തരവ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. ദില്ലിയിലെ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെയാണ് ഉത്തരവിറക്കിയത്. രണ്ടാം തവണയാണ് കൊവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് ലഫ്. ഗവര്‍ണര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കേണ്ടി വരുന്നത്.