Asianet News MalayalamAsianet News Malayalam

രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കില്‍ 60% കുറവ്; വ്യാപനത്തോത് നിയന്ത്രിക്കാനായെന്ന് കേന്ദ്രം

 കൊവിഡ് പ്രതിരോധ വാക്സീന്‍ 22 കോടി 41 ലക്ഷം പേർക്ക് ഇതുവരെ നൽകിയതായും ആരോ​ഗ്യമന്ത്രാലയം പറഞ്ഞു. 

covid spread less across india
Author
Delhi, First Published Jun 4, 2021, 4:30 PM IST

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തോത് നിയന്ത്രിക്കാനായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന കൊവിഡ് കണക്കില്‍ 60% കുറവാണ് രേഖപ്പെടുത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലാണ് 66 ശതമാനം കൊവിഡ് കേസുകളുമുള്ളത്. കൊവിഡ് പ്രതിരോധ വാക്സീന്‍ 22 കോടി 41 ലക്ഷം പേർക്ക് ഇതുവരെ നൽകിയതായും ആരോ​ഗ്യമന്ത്രാലയം പറഞ്ഞു. ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ചവരുടെ എണ്ണത്തിൽ അമേരിക്കയെക്കാൾ മുന്നിലാണ് ഇന്ത്യ. 60 വയസിന് മുകളിലുള്ളവരിൽ 40 ശതമാനം പേരും ഒരു ഡോസ് വാക്സീൻ സ്വീകരിച്ചതായും കേന്ദ്രം വിശദീകരിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios