Asianet News MalayalamAsianet News Malayalam

45 വയസിന് മുകളില്‍ ഉള്ളവര്‍ക്കും നാളെ മുതല്‍ കൊവിഡ് വാക്സിന്‍; അറിയേണ്ടതെല്ലാം

ഡിസംബര്‍ ജനുവരി മാസങ്ങളില്‍ രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതിന് ശേഷം വീണ്ടും കൊവിഡിന്‍റെ രണ്ടാംവരവിന്‍റെ ലക്ഷണം രാജ്യത്ത് ദൃശ്യമാകുകയാണ്.

Covid vaccine for 45 plus Walk in registration after 3pm All you need to know
Author
New Delhi, First Published Mar 31, 2021, 5:44 PM IST

ദില്ലി: ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിന് മുകളില്‍ ഉള്ളവര്‍ക്കും രാജ്യത്ത് കൊവിഡ് വാക്സിന്‍ എടുക്കാം. ഇതിനായുള്ള  മുന്‍കൂര്‍ റജിസ്ട്രേഷന്‍ ബുധനാഴ്ച 3 മണി മുതല്‍ ആരംഭിച്ചു കഴിഞ്ഞു. സര്‍ക്കാറിന്‍റെ cowin.gov.in എന്ന സൈറ്റിലാണ് വാക്സിനായി റജിസ്ട്രേഷന്‍ നടത്തേണ്ടത്. 

ഡിസംബര്‍ ജനുവരി മാസങ്ങളില്‍ രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതിന് ശേഷം വീണ്ടും കൊവിഡിന്‍റെ രണ്ടാംവരവിന്‍റെ ലക്ഷണം രാജ്യത്ത് ദൃശ്യമാകുകയാണ്. ഈ സമയത്താണ് കൊവിഡ് വാക്സിനേഷന്‍റെ അടുത്തഘട്ടം ആരംഭിക്കുന്നത്. 

cowin.gov.in എന്ന സൈറ്റില്‍ എങ്ങനെയാണ് വാക്സിന്‍ റജിസ്ട്രേഷന്‍ ചെയ്യുന്നത് എന്ന് നോക്കാം.

> cowin.gov.in എന്ന സൈറ്റിലോ, ഇതിന്‍റെ മൊബൈല്‍ ആപ്പിലോ, ആരോഗ്യ സേതു ആപ്പിലോ റജിസ്ട്രേഷന്‍ നടത്താം.

> നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ ഒടിപി വഴി ലോഗിന്‍ ചെയ്യാം.

> പിന്നീട് ഫോട്ടോ ഐഡി വച്ച് വെരിഫിക്കേഷന്‍ നടത്തി, നിങ്ങളുടെ അടുത്ത വാക്സിനേഷന്‍ സെന്‍റര്‍ അടക്കം അറിയാം

Follow Us:
Download App:
  • android
  • ios