വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുള്ളവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. അത് നമ്മളെ മാത്രമല്ല നമ്മുടെ സുഹൃത്തുക്കളെയും കുടുംബത്തെയുമെല്ലാം സംരക്ഷിക്കും. 

ദില്ലി: കൊവിഡ് 19ൽ ഭയമല്ല മുൻകരുതലാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അനാവശ്യയാത്രകൾ ആർക്കും സഹായകരമാകില്ല. ഡോക്ടർമാരടക്കം നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും മോദി ട്വീറ്റ് ചെയ്തു.

"മുൻകരുതലാണ് വേണ്ടത് പരിഭ്രാന്തിയല്ല. നിങ്ങൾ എവിടെയാണോ അവിടെ തുടരുക എന്നതാണ് അഭികാമ്യം. ആവശ്യമില്ലാത്ത യാത്രകൾ നിങ്ങളെയോ മറ്റുള്ളവരെയോസഹായിക്കില്ല. ഈ സമയത്ത് നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറിയ പരിശ്രമം പോലും വലിയ ഫലങ്ങളാണുണ്ടാക്കുക". പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 

Scroll to load tweet…

ഡോക്ടർമാരും ആരോഗ്യവിദഗ്ധരും നൽകുന്ന നിർദ്ദേശങ്ങൾ നാം പാലിക്കേണ്ടസമയമാണിത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുള്ളവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. അത് നമ്മളെ മാത്രമല്ല നമ്മുടെ സുഹൃത്തുക്കളെയും കുടുംബത്തെയുമെല്ലാം സംരക്ഷിക്കും.

2,00,000 ഡോളറിന്റെ കൊവിഡ് അടിയന്തര ധനസഹായം നൽകിയതിന് മാലിദ്വീപിനെ ആത്മാർത്ഥമായി ആശംസകൾ അറിയിക്കുന്നു. ഈ മഹാമാരിക്കെതിരായ പോരാട്ടത്തിൽ ആ സംഭാവന നമുക്ക് കരുത്തേകുമെന്നും മോദി ട്വീറ്റിൽ പറഞ്ഞു.