രാഹുൽ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കനയ്യകുമാർ ഈ മാസം 28ന് കോൺ​ഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഡി രാജയുടെ പ്രതികരണം 

ദില്ലി: കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾ വീണ്ടും തള്ളി സിപിഐ. അനാവശ്യ അഭ്യൂഹമെന്ന് പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ പ്രതികരിച്ചു. പാർട്ടിക്കെതിരായ ഹീന പ്രചാരണമാണിത്. അഭ്യൂഹം മാത്രമെന്ന് കനയ്യ കുമാർ പാർട്ടിയെ അറിയിച്ചുവെന്നും ഡി രാജ പറഞ്ഞു.

രാഹുൽ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കനയ്യകുമാർ ഈ മാസം 28ന് കോൺ​ഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഡി രാജയുടെ പ്രതികരണം.

കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 2019 തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona