ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ സിപിഎം. അമിത് ഷായുടെ പ്രസ്താവന രാജ്യത്തിന്റെ വൈവിധ്യങ്ങൾക്കെതിരാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഒരു ഭാഷ രാജ്യത്ത് ഒട്ടാകെ അടിച്ചേൽപ്പിക്കാനുള്ള ശ്രമം ദോഷം ചെയ്യും. ഭരണഘടനപ്രകാരം അംഗീകരിച്ചിട്ടുള്ള ഇന്ത്യൻ ഭാഷകൾക്ക് ഒരേ പരിഗണനയാണ് നൽകേണ്ടത്. ഇതിനെ അട്ടിമറിച്ചു കൊണ്ട്  ആർഎസ്എസിന്റെ ഒരു രാജ്യം ഒരു ഭാഷ സങ്കൽപത്തിന് അനുസരിച്ചുള്ള പ്രവർ‍ത്തനങ്ങൾ ശക്തമായി എതിർക്കുന്നതായും പിബി അറിയിച്ചു.