ദില്ലി: ഉത്തരേന്ത്യയിലെ കടുത്ത ശൈത്യത്തിലും ശക്തമായ രീതിയിൽ പ്രക്ഷോഭം തുടരുന്ന കര്‍ഷകരെ അനുമോദിച്ച് സിപിഎം പിബി. കര്‍ഷക പ്രക്ഷോഭത്തിന് രാജ്യവ്യാപക പിന്തുണ നൽകണമെന്ന് സിപിഎം എല്ലാ ഘടകങ്ങൾക്കും നി‍ര്‍ദേശം നൽകി. 

വിവാദമായ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണമെന്നും കര്‍ഷകര്‍ ഉൾപ്പെടെ എല്ലാവരുടേയും അഭിപ്രായങ്ങൾ പരിഗണിച്ചു കൊണ്ടു പുതിയ നിയമം കൊണ്ടു വരണമെന്നും സിപിഎം പിബി ആവശ്യപ്പെട്ടു. ഡിസബംര്‍ 30,31 തീയതികളിൽ ചേരുന്ന സിപിഎം പിബി കര്‍ഷക പ്രക്ഷോഭത്തിലെ തുടര്‍ സമരപരിപാടികൾ നിശ്ചയിക്കും. തദ്ദേശതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ സിപിഎം കേരള ഘടകത്തേയും എൽഡിഎഫിനേയും പിബി അനുമോദിച്ചു.