മന്ത്രിമാരുടെ ഓഫീസുകളില്‍ കര്‍ശന അച്ചടക്കം വേണമെന്നും പാര്‍ട്ടി സംസ്ഥാന സമിതി നിര്‍ദേശിച്ചു. പേഴ്സണല്‍ സ്റ്റാഫുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.

തിരുവനന്തപുരം: സിപിഎം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ പാര്‍ട്ടി നിയന്ത്രണം കര്‍ശനമാക്കാന്‍ നിര്‍ദേശം. സിപിഎം സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്‍റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ നിര്‍ദേശം. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ രേഖ വരും. മന്ത്രിമാരുടെ ഓഫീസുകളില്‍ കര്‍ശന അച്ചടക്കം വേണമെന്നും പാര്‍ട്ടി സംസ്ഥാന സമിതി നിര്‍ദേശിച്ചു. പേഴ്സണല്‍ സ്റ്റാഫുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും തിരുവനന്തപുരത്ത് തുടരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. യോഗം നാളെയും തുടരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍