കോൺഗ്രസിന്‍റെ നാലു സിറ്റിംഗ് സീറ്റിൽ മത്സരിക്കേണ്ടതില്ല എന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ ധാരണയായെന്നാണ് സൂചന
ദില്ലി: ബംഗാളിൽ കോൺഗ്രസുമായി സീറ്റുകൾ പങ്കുവെക്കുന്നതിനെ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി തീരുമാനം ഇന്ന് ഉണ്ടായേക്കും. സിറ്റിങ് സീറ്റുകളിൽ കോൺഗ്രസിനോട് വിട്ടു വീഴ്ച വേണ്ടെന്നാണ് കേന്ദ്ര കമ്മിറ്റിയിലെ പൊതു വികാരം. സിപിഎമ്മിന്‍റെ സിറ്റിംഗ് സീറ്റുകളായ മുർഷിദാബാദ്, റായിഗഞ്ച് ഉൾപ്പടെ കൂടുതൽ സീറ്റുകളിൽ കോൺഗ്രസ് അവകാശവാദം ഉന്നയിച്ചതോടെയാണ് ധാരണ വഴിമുട്ടിയിരുന്നത്.
കോൺഗ്രസിന്‍റെ നാലു സിറ്റിംഗ് സീറ്റുകളിൽ മത്സരിക്കേണ്ടതില്ല എന്നും കേന്ദ്ര കമ്മിറ്റിയിൽ ധാരണയായതായാണ് സൂചന. ബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കുണ്ടാക്കാൻ സിപിഎം പോളിറ്റ് ബ്യൂറോ അനുമതി നൽകിയിരുന്നു.
