ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചക്ക് ശേഷം കൊല്‍ക്കത്തയിലെ ആശുപത്രിയിലെ പ്രവേശിപ്പിക്കുകയായിരുന്നു.
കൊൽക്കത്ത : പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചക്ക് ശേഷം കൊല്‍ക്കത്തയിലെ ആശുപത്രിയിലെ പ്രവേശിപ്പിക്കുകയായിരുന്നു. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ വെന്‍റിലേറ്റർ സഹായം അദ്ദേഹത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 2000 മുതല്‍ 2011 വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യക്ക് ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങള്‍ ഉണ്ട്. 2015 ലാണ് പിബി, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങള്‍ അദ്ദേഹം ഒഴിഞ്ഞത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം അറിയിച്ചു.
പാർട്ടി ആഗ്രഹിക്കുന്നത് സമാധാനപരമായ അന്തരീക്ഷം, പി ജയരാജന്റെ 'മോർച്ചറി പ്രയോഗം' തള്ളി എം വി ഗോവിന്ദൻ
