Asianet News MalayalamAsianet News Malayalam

'സ്വാതന്ത്യ്രസമരത്തിലെ ഇടത് പങ്കാളിത്തം ഉയർത്തിക്കാട്ടി പ്രചാരണം നടത്തും,സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കും'

സ്വാതന്ത്ര്യ സമരത്തിൽ ഇല്ലാത്ത പങ്ക് ഉണ്ടെന്ന് വരുത്താൻ ബി ജെ പി ശ്രമിക്കുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി.ഓഗസ്റ്റ് 1 മുതൽ 15 വരെ സി പി എം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കും.പാർട്ടി ഓഫീസുകളിൽ പതാക ഉയർത്തും , 

cpm to celebrate Independence day,will hoist national flag on party offices
Author
Delhi, First Published Aug 1, 2022, 4:45 PM IST

ദില്ലി;സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം സ്വീകരിച്ചും അതേ സമയം ബിജെപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.സ്വാതന്ത്ര സമരത്തിൽ ഇല്ലാത്ത പങ്ക് ഉണ്ടെന്ന് വരുത്താൻ ബിജെപി ശ്രമിക്കുന്നു.ഓഗസ്റ്റ് 1 മുതൽ 15 വരെ സി പി എം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കും.പാർട്ടി ഓഫീസുകളിൽ പതാക ഉയർത്തും , സ്വാതന്ത സമരത്തിലെ ഇടത് പങ്കാളിത്തം ഉയർത്തിക്കാട്ടി പ്രചാരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഎം
കേന്ദ്ര കമ്മിറ്റി യോഗത്തിന്‍റേതാണ് തീരുമാനം.കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നു
സർക്കാരിനെതിരെ ബിജെപിയും കോൺഗ്രസും കൈകോർത്ത് കേരളത്തിൽ  പ്രവർത്തിക്കുന്നു.സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ഉയർത്തി കാണിക്കാനും  സിപിഎം തീരുമാനിച്ചു.കേന്ദ്രസർക്കാരിന്‍റെ  ജനദ്രോഹ നയങ്ങൾക്കെതിരെ  പ്രതിഷേധം സംഘടിപ്പിക്കും. സെപ്റ്റംബർ 14 മുതൽ 24 വരെ സംസ്ഥാന തലസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും.

ഇ ഡി മോദി സർക്കാരിൻറെ രാഷ്ട്രീയ ആയുധമായി മാറി

ഇ ഡി ക്ക്   വിശാല അധികാരം നൽകുന്ന വിധി പുന പരിശോധിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.സുപ്രീം കോടതി വിധി സംബന്ധിച്ച് പ്രതിപക്ഷം ചർച്ച നടത്തുകയാണ്.പുനപരിശോധന ഹർജി നൽകുന്നത് അടക്കം പ്രതിപക്ഷം കൂട്ടായി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അവശ്യ സാധനങളുടെ വർധിപ്പിച്ച ജിഎസ് ടി നികുതി പിൻവലിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി ആവശ്യപ്പെട്ടു.പാവപ്പെട്ടവരെ ദ്രോഹിക്കുന്നതിന് പകരം അതി സമ്പന്നർക്ക് കൂടുതൽ നികുതി ചുമത്തണം.തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക വകയിരുത്തണം.ടീസ്തയേയും , ആര്‍ ബി ശ്രീകുമാറിനെയും ഭീമ കൊറേഗാവ് കേസിൽ കസ്റ്റഡിയിൽ എടുത്തവരേയും വിട്ടയക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു

Follow Us:
Download App:
  • android
  • ios