കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ കുറ്റകൃത്യങ്ങളിലെ കൃത്യമായ ഇടപെടലിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കി ഉത്തർപ്രദേശ് സർക്കാർ. 

ലഖ്നൌ: കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ കുറ്റകൃത്യങ്ങളിലെ കൃത്യമായ ഇടപെടലിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കി ഉത്തർപ്രദേശ് സർക്കാർ. 2022 മാർച്ച് 25 മുതൽ ജൂലൈ 16 വരെയുള്ള കണക്കുകൾ പുറത്തുവിട്ടുകൊണ്ടാണ് ജാഗ്രതയും കാര്യക്ഷമതയും യോഗി സർക്കാർ അവകാശപ്പെടുന്നത്. 

കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള കേസുകളിൽ 2,752 പ്രതികളെ കുറ്റവാളികളായി കണ്ടെത്തുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനുകളിൽ മാത്രമായി കേസ് ഒതുങ്ങാതെ കോടതികളിലും നിരന്തരം ഫലപ്രദമായ ഇടപെടൽ നടത്തിയാണ് ഈ നേട്ടത്തിലേക്ക് എത്തിയതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു.

ശിക്ഷിക്കപ്പെട്ടവരിൽ 328 പേർക്ക് ജീവപര്യന്തവും 594 പേർക്ക് പത്ത് വർഷം ജയിൽ ശിക്ഷയും, 1834 പ്രതികൾക്ക് പത്ത് വർഷത്തിൽ താഴെയുള്ള ജയിൽ ശിക്ഷയും ഉറപ്പാക്കിയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. എൻഐഎ ഡെപ്യൂട്ടി സൂപ്രണ്ട് തൻസീൽ അഹമ്മതും ഭാര്യ ഫർസാന ഖാതൂനും കൊല്ലപ്പെട്ടെ കേസിൽ ഗുണ്ടാ നേതാവ് മുനീർ അഹമ്മദിനും സഹായി റയ്യാനും പരമാവധി ശിക്ഷയായ വധശിക്ഷ ലഭിച്ചെന്നും ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി അവനിഷ് അവസ്തി പറഞ്ഞു. 

Read more:  പീഡിപ്പിച്ച 14-കാരിയെ വിവാഹം ചെയ്തു, കുഞ്ഞ് ജനിച്ച് ആറ് മാസമായപ്പോൾ വീണ്ടും ഗർഭിണി, ബലാത്സംഗമെന്ന് കോടതി

2016 ഏപ്രിലിലായിരുന്നു കൊലപാതകം. ഗുണ്ടകൾക്കും അക്രമികൾക്കുമെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചു വരികയാണെന്നും ഇക്കാലയളവിൽ മാത്രം 892 പേർക്കെതിരെ കപോക്സോ കേസ് ചുമത്തിയെന്നും അദ്ദേഹം അഡീഷണൽ ഡയറക്ടർ ജനറൽ അശുതോശ് പാണ്ഡേ അറിയിച്ചു. ഇവരിൽ 145 പേർക്ക് ജീവപര്യന്തവും 291 പേർക്ക് 10 വർഷത്തിലേറെ തടവും 456 പേർക്ക് 10 വർഷത്തിൽ താഴെ തടവുശിക്ഷയും ലഭിച്ചു.

Read more: ആളുകള്‍ നീന്തുന്നതിനിടെ സ്വിമ്മിംഗ് പൂളിന്റെ നടുക്ക് വന്‍ഗര്‍ത്തമുണ്ടായി, രണ്ടുപേര്‍ താഴ്ന്നുപോയി!

സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ, 1864 പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകാനും സർക്കാറിന് സാധിച്ചു. ഇതിൽ 184 പേർക്ക് ജീവപര്യന്തം, 303 പേർക്ക് പത്ത് വർഷത്തിലധികം തടവ്, 1378 പേർക്ക് പത്ത് വർഷത്തിൽ താഴെ തടവ് ശിക്ഷയും ഉറപ്പാക്കിയതായി സർക്കാർ അറിയിച്ചു.