Asianet News MalayalamAsianet News Malayalam

ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന പരാമർശം; കമൽഹാസനെതിരെ ക്രിമിനൽ കേസ്

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന ഗോഡ്സെയെ കുറിച്ചുള്ള  പരാമർശത്തിൽ മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസനെതിരെ ക്രിമിനൽ കേസ്. അരുവാക്കുറിച്ചി പൊലീസാണ് നടനെതിരെ ക്രിമിനൽ കേസെടുത്തത്. വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നിവ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

153A, 295 A എന്നീ വകുപ്പുകൾ പ്രകാരമാണ് അറവാകുറിച്ചി പോലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മെയ് 12ന് ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് 'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്' എന്ന് കമല്‍ ഹാസന്‍ പറഞ്ഞത്. 

criminal case registered against kamal hassan on first terrorist remark
Author
Chennai, First Published May 14, 2019, 8:44 PM IST

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന ഗോഡ്സെയെ കുറിച്ചുള്ള  പരാമർശത്തിൽ മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസനെതിരെ ക്രിമിനൽ കേസ്. അരുവാക്കുറിച്ചി പൊലീസാണ് നടനെതിരെ ക്രിമിനൽ കേസെടുത്തത്. വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നിവ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

153A, 295 A എന്നീ വകുപ്പുകൾ പ്രകാരമാണ് അറവാകുറിച്ചി പോലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മെയ് 12ന് ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് 'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്' എന്ന് കമല്‍ ഹാസന്‍ പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios