Asianet News MalayalamAsianet News Malayalam

Cryptocurrency| ക്രിപ്‌റ്റോ കറന്‍സി: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം

റിസര്‍വ് ബാങ്കും ധമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും ക്രിപ്‌റ്റോ കറന്‍സി വിഷയത്തില്‍ ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധരുമായി ചര്‍ച്ച നടത്തി. അനിയന്ത്രിതമായ ക്രിപ്‌റ്റോ ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകരതക്ക് ധനസഹായം നല്‍കുന്നതും തടയുമെന്നും യോഗം വ്യക്തമാക്കി.
 

crypto currency: Meeting chaired by the Prime Minister Narendra Modi
Author
New Delhi, First Published Nov 13, 2021, 9:56 PM IST

ദില്ലി: ക്രിപ്‌റ്റോ കറന്‍സി (cryptocurrency) ഇടപാടുകളെക്കുറിച്ചും പ്രശ്‌നങ്ങളെ സംബന്ധിച്ചും പ്രധാനമന്ത്രി (Prime Minister) നരേന്ദ്ര മോദിയുടെ(Narendra Modi) അധ്യക്ഷതയില്‍ ചര്‍ച്ച. സുതാര്യമല്ലാത്തതും അമിത ലാഭം വാഗ്ദാനം ചെയ്തുമുള്ള പരസ്യങ്ങളിലൂടെ യുവാക്കളെ വഴിതെറ്റിക്കുന്നത് തടയണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. റിസര്‍വ് ബാങ്കും (RBI) ധമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും ക്രിപ്‌റ്റോ കറന്‍സി വിഷയത്തില്‍ ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധരുമായി ചര്‍ച്ച നടത്തി.

അനിയന്ത്രിതമായ ക്രിപ്‌റ്റോ ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകരതക്ക് ധനസഹായം നല്‍കുന്നതും തടയുമെന്നും യോഗം വ്യക്തമാക്കി. വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യ എന്ന നിലയില്‍  സൂക്ഷ്മ നിരീക്ഷണത്തിനൊപ്പം ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ക്രിപ്‌റ്റോ കറന്‍സിയിലും ബന്ധപ്പെട്ട വിഷയങ്ങളിലും പുരോഗമനപരമായ നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ ധാരണയായി. 

National Sports Awards 2021: ദേശീയ കായിക പുരസ്കാരങ്ങള്‍ സമ്മാനിച്ചു; മലയാളത്തിന്‍റെ അഭിമാനമായി ശ്രീജേഷ്

Follow Us:
Download App:
  • android
  • ios