ചുഴലിക്കാറ്റിൽ റെയിൽ-റോഡ്-വ്യോമ ഗതാഗതം താറുമാറായി. വൈദ്യുതി ബന്ധം, ടെലഫോൺ ബന്ധം എന്നിവ വിച്ഛേദിക്കപ്പെട്ടു
ഭുവനേശ്വർ: ഫോനി ചുഴലിക്കാറ്റ് ഒഡീഷയിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് പുറത്തുവന്നിട്ടില്ല. ഏറ്റവും ഒടുവിൽ ലഭിച്ച വിവരം പ്രകാരം മൂന്ന് പേർ മരിച്ചു. അതേസമയം സംസ്ഥാനത്ത് പലയിടത്തും കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുണ്ടായി.
മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ബന്ധം താറുമാറായി. മൊബൈൽ സേവനങ്ങളും ഇല്ലാതായി. അതേസമയം കനത്ത മഴയും പെയ്യുന്നുണ്ട്. മണിക്കൂറിൽ 180 കിലോമീറ്ററിലേറെ വേഗത്തിലാണ് കാറ്റ് ആഞ്ഞടിച്ചത്. വെസ്റ്റ് ബംഗാളിലേക്കാണ് കാറ്റ് മുന്നേറുന്നത്.
