Asianet News MalayalamAsianet News Malayalam

60 വർഷത്തിന് ശേഷം രണ്ടാം തവണ, അറബിക്കടലിൽ പിറവിയെടുക്കുമോ അസ്ന, കേരളത്തിന് ഭീഷണിയുണ്ടാകില്ലെന്ന് ഐഎംഡി

1964-നു ശേഷം അറബിക്കടലിൽ ഉണ്ടാകുന്ന രണ്ടാമത്തെ ചുഴലിക്കാറ്റായിരിക്കുമിത്. ചുഴലിക്കാറ്റായി മാറുമ്പോൾ, പാകിസ്ഥാൻ നൽകിയ അസ്ന എന്ന പേരാകും നൽകുക.

Cyclone to develop in Arabian Sea o first in August since 1964
Author
First Published Aug 29, 2024, 2:33 PM IST | Last Updated Aug 29, 2024, 2:33 PM IST

ദില്ലി: അറബിക്കടലിൽ ആറ് പതിറ്റാണ്ടിനിടെ രണ്ടാമത്തെ ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യത. ഗുജറാത്ത് തീരത്ത് വടക്കൻ അറബിക്കടലിൽ വെള്ളിയാഴ്ച ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വ്യാഴാഴ്ച അറിയിച്ചു. അതേസമയം, ഇന്ത്യൻ തീരങ്ങളെ ബാധിക്കാൻ സാധ്യതയില്ല. സൗരാഷ്ട്ര-കച്ചിന് മുകളിലുള്ള ആഴത്തിലുള്ള ന്യൂനമർദം വെള്ളിയാഴ്ചയോടെ വടക്കൻ അറബിക്കടലിലേക്ക് നീങ്ങും. ന്യൂനമർദം പടിഞ്ഞാറോട്ട് നീങ്ങിയതായും ഭുജിന് ഏകദേശം 60 കിലോമീറ്റർ വടക്ക്-വടക്ക് പടിഞ്ഞാറ്, നലിയയിൽ നിന്ന് 80 കിലോമീറ്റർ വടക്കുകിഴക്കും പാകിസ്ഥാനിലെ കറാച്ചിയിൽ നിന്ന് 270 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്കും സ്ഥിതി ചെയ്യുന്നതായും ഐഎംഡി അറിയിച്ചു.

രൂപംകൊണ്ടാൽ 1964-നു ശേഷം അറബിക്കടലിൽ ഉണ്ടാകുന്ന രണ്ടാമത്തെ ചുഴലിക്കാറ്റായിരിക്കുമിത്. ചുഴലിക്കാറ്റായി മാറുമ്പോൾ, പാകിസ്ഥാൻ നൽകിയ അസ്ന എന്ന പേരാകും നൽകുക. മൺസൂൺ കാലത്ത് അറബിക്കടലിൽ ചുഴലിക്കാറ്റുകൾ അസാധാരണമാണ്. മൺസൂൺ ഡിപ്രഷനുകൾ പടിഞ്ഞാറോട്ട് നീങ്ങുമ്പോൾ തെക്കോട്ട് ചരിഞ്ഞുകിടക്കുന്നതിനാലും തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റിൻ്റെ ശക്തമായ തടസ്സവും കാരണം ജൂൺ-സെപ്തംബർ സീസണിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദങ്ങൾ ചുഴലിക്കാറ്റുകളായി മാറാറില്ല. തീവ്ര ന്യൂനമർദം പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും വടക്കുകിഴക്കൻ അറബിക്കടലിലേക്കും കച്ചിനോടും അതിനോട് ചേർന്നുള്ള സൗരാഷ്ട്ര, പാകിസ്ഥാൻ തീരങ്ങളിലേക്കും നീങ്ങാനും സാധ്യതയുണ്ട്.

വെള്ളിയാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറിയേക്കും. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇന്ത്യൻ തീരത്ത് നിന്ന് വടക്കുകിഴക്കൻ അറബിക്കടലിലൂടെ ഏതാണ്ട് പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും. 1961, 1964, 2022 വർഷങ്ങളിൽ അറബിക്കടലിൽ തീവ്ര ന്യൂനമർദങ്ങൾ ഉണ്ടായെങ്കിലും ചുഴലിക്കാറ്റായി വികസിച്ചില്ല. അതേസമയം, 1926, 1944, 1976 എന്നീ വർഷങ്ങളിൽ ചുഴലിക്കാറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അറബിക്കടലിൽ ചുഴലിക്കാറ്റായി മാറുന്നത് 1976 ൽ രേഖപ്പെടുത്തിയിട്ടുണ്ട്.  

Latest Videos
Follow Us:
Download App:
  • android
  • ios