'യുവാവ് അതിരു വിട്ടുവെന്നും താക്കൂർ സമുദായത്തിൽ പെട്ടവർക്ക് മാത്രമേ കുതിരപ്പുറത്തു സഞ്ചരിക്കാവൂ എന്നും ആക്രോശിച്ചായിരുന്നു മർദനം'. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വരനെ മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ദില്ലി: കല്യാണ ദിവസം കുതിരപ്പുറത്തു കയറിയത്തിന് ദളിത് യുവാവിന് മർദനം. ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. താക്കൂർ സമുദായത്തിൽ പെട്ടവരാണ് യുവാവിനെ മർദിച്ചത്.
'യുവാവ് അതിരു വിട്ടുവെന്നും താക്കൂർ സമുദായത്തിൽ പെട്ടവർക്ക് മാത്രമേ കുതിരപ്പുറത്തു സഞ്ചരിക്കാവൂ എന്നും ആക്രോശിച്ചായിരുന്നു മർദനം'. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വരനെ മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വധുവിന്റെ വീട്ടിലേക്ക് വരികയായിരുന്നു യുവാവ്. ഈ സമയത്ത് താക്കൂർ സമുദായത്തിൽ പെട്ടയാൾ ബൈക്കിലെത്തി യുവാവിനെ മർദിക്കുകയായിരുന്നു. ഇയാൾക്ക് പിറകിലായി മൂന്നുപേരും കൂടിയെത്തി യുവാവിനെ മർദിച്ചു. ഗ്രാമത്തിലെ നിയമങ്ങൾ മനസ്സിലാക്കണമെന്നും അനുവാദം ചോദിച്ചില്ലെന്നും പറഞ്ഞായിരുന്നു മർദനം. വരനെ കുതിരപ്പുറത്ത് നിന്നിറക്കിയാണ് അക്രമികൾ പിന്തിരിഞ്ഞത്.
യുവാവിനെ മർദിച്ച നാലുപേർക്കെതിരെ കേസെടുത്തു. എന്നാൽ എസ് സി എസ് ടി ആക്ട് ചുമത്താതെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, സംഭവത്തിലെ പ്രതികളെ സംരക്ഷിച്ചു കൊണ്ടാണ് പൊലീസ് എഫ് ഐ ആർ തയ്യാറാക്കിയതെന്നുള്ള വിമർശനവും ഉയരുന്നുണ്ട്.
ദില്ലി ചലോ സമരം കൂടുതൽ കടുപ്പിച്ച് കർഷകർ; പ്രതിരോധ സംവിധാനം ശക്തമാക്കി പൊലീസ്, ദേശീയ പാത അടച്ചു
