തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിൽ നൂറുവർഷത്തിലേറെയായി വിലക്കുണ്ടായിരുന്ന ക്ഷേത്രത്തിലാണ് ദളിതർ പ്രവേശിച്ചത്

ചെന്നൈ: നൂറുവർഷത്തെ വിലക്ക്‌ മറികടന്ന്‌ ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചതിന്‍റെ ആഹ്ളാദം പങ്കുവച്ച് സി പി എം. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിൽ നൂറുവർഷത്തിലേറെയായി വിലക്കുണ്ടായിരുന്ന ക്ഷേത്രത്തിൽ ദളിതർ പ്രവേശിച്ച വിവരമാണ് സി പി എം പങ്കുവച്ചത്. ചെല്ലങ്കുപ്പം മാരിയമ്മൻ ക്ഷേത്രത്തിലേക്കാണ്‌ നൂറുകണക്കിനുപേർ പ്രവേശിച്ചതെന്നും സ്ഥലത്ത്‌ സംഘർഷാവസ്ഥയില്ലെന്ന്‌ പൊലീസ് പറഞ്ഞെന്നും സി പി എം വ്യക്തമാക്കി. സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലടക്കം ഇതിന്‍റെ വിശദാംശങ്ങൾ പങ്കുവച്ചിട്ടുണ്ട്.

കെഎസ്ഇബി സുവർണ്ണാവസരം, പരിമിതകാലത്തേക്ക്! വൈദ്യുതി ബില്ലിൽ സുപ്രധാന അറിയിപ്പ്; കുടിശ്ശികക്ക് വൻ പലിശയിളവ്

സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് കുറിപ്പ്

നൂറുവർഷത്തെ വിലക്ക്‌ മറികടന്ന്‌ ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിൽ നൂറുവർഷത്തിലേറെയായി വിലക്കുണ്ടായിരുന്ന ക്ഷേത്രത്തിൽ ദളിതർ പ്രവേശിച്ചു. ചെല്ലങ്കുപ്പം മാരിയമ്മൻ ക്ഷേത്രത്തിലേക്കാണ്‌ നൂറുകണക്കിനുപേർ പ്രവേശിച്ചത്‌. ക്ഷേത്രപ്രവേശനത്തെചൊല്ലി ജൂലൈയിൽ ദളിതരും പ്രദേശത്തെ വണ്ണിയാർ സമുദായക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനിടെ ബുധനാഴ്ച ക്ഷേത്രത്തിൽ പ്രവേശിക്കുമെന്ന് ദളിതർ പ്രഖ്യാപിച്ചു. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ക്ഷേത്രപ്രവേശനം. സ്ഥലത്ത്‌ സംഘർഷാവസ്ഥയില്ലെന്ന്‌ പൊലീസ് പറഞ്ഞു. ജില്ലയിലെ തണ്ടാരംപാട്ടുള്ള മറ്റൊരു ക്ഷേത്രത്തിലും ജനുവരിയിൽ ദളിതർ പ്രവേശിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

ക്ഷേത്രത്തിൽ പ്രവേശിച്ച ദളിതർ പൊങ്കൽ പാകം ചെയ്യുകയും പ്രാർഥനകൾ നടത്തുകയും ചെയ്തു. കഴിഞ്ഞ കുറേ കാലമായുള്ള ദളിതരുടെ ആവശ്യമായിരുന്നു ഈ ക്ഷേത്രത്തിൽ പ്രവേശിക്കുക എന്നത്. ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലും വലിയ തോതിലുള്ള ചർച്ചകൾ നടന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയും പ്രതിഷേധവും ശക്തമായതോടെയാണ് ക്ഷേത്ര പ്രവേശനം സാധ്യമായത്. ദളിതർക്കും ഈ ക്ഷേത്രത്തിൽ പ്രവേശിക്കാനാകണം എന്ന് ആവശ്യപ്പെട്ട് ജില്ലാ റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർക്കടക്കം നിവേദനം നൽകിയിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഒരു നൂറ്റാണ്ടോളമുള്ള വിലക്ക് കാറ്റിൽ പറത്തി അവർ ക്ഷേത്ര പ്രവേശനം നടത്തിയത്.