Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് മരണം, മൃതദേഹം സംസ്കരിച്ച് 18ാം ദിവസം വൃദ്ധ മടങ്ങിയെത്തി, അമ്പരന്ന് ബന്ധുക്കൾ

രോ​ഗം മാറിയ തന്നെ കൂട്ടാൻ ആരും ആശുപത്രിയിലേക്ക് വരാത്തതിൽ മനംനൊന്തിരുന്ന ​ഗിരിജമ്മയ്ക്ക് ആശുപത്രി അധികൃതർ വീട്ടിലെത്താൻ 3000 രൂപ നൽകി. ഇതുമായി വീട്ടിലെത്തിയപ്പോഴാണ് നടന്നതെല്ലാം​ ​ഗിരിജ്ജമ്മയും അറിയുന്നത്...

days after burial woman returns home   in Andhra
Author
Hyderabad, First Published Jun 4, 2021, 3:42 PM IST

ഹൈദരാബാദ്: 70 കാരിയായ തന്റെ ഭാര്യ ​ഗിരിജ്ജമ്മയെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു മുത്യാല ​ഗദ്ദയ്യ. കൊവിഡ് ബാധിച്ച ഭാര്യ വിജയവാഡയിലെ ആശുപത്രിയിൽ വച്ച് മരിച്ചു. ​മെയ് 15ന് മൂടിക്കെട്ടി കിട്ടിയ ഭാര്യയുടെ മൃതദേഹം ഗദ്ദയ്യ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിച്ചു. എന്നാൽ 18ാം ​ദിവസം  ​ഗദ്ദയ്യയെയും വീട്ടുകാരെയും കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു, മരിച്ചെന്ന് കരുതിയ 70 കാരി ​ഗിരിജ്ജമ്മ തിരിച്ചുവന്നു!

ആന്ധ്രാപ്രദേശിലെ ജ​ഗയ്യപ്പേട്ട്  മണ്ഡാലിലിലെ ​ക്രിസ്റ്റീനപേട്ട് ​ഗ്രാമത്തിലാണ് വിചിത്രമായ അനുഭവം ഉണ്ടായത്. മെയ് 12നാണ് വിജയവാഡയിലെ സർക്കാർ ആശുപത്രിയിൽ വൃദ്ധയെ പ്രവേശിപ്പിച്ചത്. മെയ് 15ന് ആശുപത്രിയിലെത്തി അന്വേഷിച്ചപ്പോൾ ഭാര്യ മരിച്ചുപോയെന്നാണ് ​ഗദ്ദയ്യക്ക് ലഭിച്ച വിവരം. കെട്ടിപ്പൊതുഞ്ഞ ഒരു മൃതദേഹവും അയാൾ ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങി. തകർന്നുപോയ ആ വൃദ്ധൻ, മൃതദേഹം തന്റെ ​ഗ്രാമത്തിലെത്തിക്കുകയും ആചാരപ്രകാരം സംസ്കരിക്കുകയും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞ് മെയ് 23ന് അവരുടെ 35കാരൻ മകൻ മുത്യാല രമേശും കൊവിഡ് ബാധിച്ച് മരിച്ചു. 

ഇതോടെ പൂർണ്ണമായി തകർന്ന കുടുംബം മകന്റെ സംസ്കാര ചടങ്ങുകളും നടത്തി. എന്നാൽ ​​ഗിരിജമ്മ വീട്ടിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സത്യം കുടുംബം മനസ്സിലാക്കിയത്. ​ഗിരിജമ്മയ്ക്ക് പകരം ആശുപത്രി കൈമാറിയത് മറ്റൊരു മൃതദേഹമായിരുന്നു. ​രോ​ഗം മാറിയ തന്നെ കൂട്ടാൻ ആരും ആശുപത്രിയിലേക്ക് വരാത്തതിൽ മനംനൊന്തിരുന്ന ​ഗിരിജമ്മയ്ക്ക് ആശുപത്രി അധികൃതർ വീട്ടിലെത്താൻ 3000 രൂപ നൽകി. ഇതുമായി വീട്ടിലെത്തിയപ്പോഴാണ് നടന്നതെല്ലാം​ ​ഗിരിജ്ജമ്മയും അറിയുന്നത്. കെട്ടിപ്പൊതിഞ്ഞ് തന്നതിനാൽ മൃതദേഹം മറ്റാരുടേതെങ്കിലുമാണോ എന്ന് ​ഗിരിജ്ജമ്മയുടെ കുടുംബമോ, നാട്ടുകാരോ നോക്കിയിരുന്നില്ല. കൊവിഡ് ബാധ ഭയന്ന് ഇവ‍ർ പെട്ടന്ന് സംസ്കരിക്കുകയായിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios