Asianet News MalayalamAsianet News Malayalam

രാജസ്ഥാനില്‍ പന്തല്‍ തകര്‍ന്നുവീണ് 14 മരണം; നിരവധി ആളുകള്‍ക്ക് പരിക്ക്

നിരവധി ആളുകള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. 24 പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നിർഭാഗ്യകരമെന്നും മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി

death toll rise to 14 as pandal collapse in barmer in rajasthan
Author
Barmer, First Published Jun 23, 2019, 5:37 PM IST

ബാര്‍മര്‍:  രാജസ്ഥാനിൽ ശക്തമായ കാറ്റിലും കനത്ത മഴയിലും പന്തൽ തകർന്ന് 14 പേർ മരിച്ചു. 50 ലധികം പേർക്ക് പരിക്കേറ്റു.  വൈകീട്ട് നാലരയോടെയാണ് സംഭവം. രാജസ്ഥാനിലെ ബാര്‍മറിലുള്ള റാണി ഭട്യാനി ക്ഷേത്രത്തിൽ പരിപാടി നടക്കുന്നതിനിടെ പന്തൽ തകർന്ന് വീഴുകയായിരുന്നു. 

400ലധികം ആളുകൾ പരിപാടി കാണാൻ പന്തലിൽ തടിച്ചുകൂടിയിരുന്നു. മഴയും കാറ്റും ശക്താമയതോടെ തൂണുകൾ തകർന്ന് വീണ് പന്തൽ അപ്പാടെ നിലംപൊത്തുകയായിരുന്നു. 14 പേർ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകര്‍ന്ന പന്തലില്‍ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് നാട്ടുകാർ നൽകുന്ന സൂചന. 

death toll rise to 14 as pandal collapse in barmer in rajasthan

അപകടത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ദുഖമറിയിച്ചു. സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മുൻമുഖ്യമന്ത്രി വസുന്ധര രാജെ എന്നിവർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാന്‍ സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

death toll rise to 14 as pandal collapse in barmer in rajasthan

Follow Us:
Download App:
  • android
  • ios