Asianet News MalayalamAsianet News Malayalam

ചിത്രം തെളിയുന്നു ' കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തീരുമാനിച്ചു' അശോക് ഗെലോട്ട്

നാമനിർദ്ദേശ പത്രിക ഉടൻ നൽകും.ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരത്തിനില്ലെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി

decided to contest  Congress president election says  Ashok Gehlot
Author
First Published Sep 23, 2022, 10:31 AM IST

ദില്ലി;ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനും വിരാമമാകുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തി.'മത്സരിക്കാൻ തീരുമാനിച്ചു.നാമനിർദ്ദേശ പത്രിക ഉടൻ നൽകുc, ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരത്തിനുണ്ടാകില്ല' ഗെലോട്ട് വ്യക്തമാക്കി. ഇതോടെ ഗാന്ധി  കുടുംബത്തിന്‍റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഗെലോട്ട് മത്സരിക്കുമെന്ന് ഉറപ്പായി . ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കാനില്ലെങ്കില്‍ രംഗത്തിറങ്ങുമെന്ന് ശശി തരൂര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഗെലോട്ട് തരൂര്‍ മത്സരത്തിന് വഴിയൊരുങ്ങുകയാണ്

'സിഎം സച്ചിന്‍?'; ഗെലോട്ട് അധ്യക്ഷനായാല്‍ മുഖ്യമന്ത്രിയാകാന്‍ സച്ചിന്‍ പൈലറ്റ്, ഹൈക്കമാന്‍ഡ് പിന്തുണ

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യുവനേതാവ് സച്ചിൻ പൈലറ്റിനെ ഹൈക്കമാൻഡ് പിന്തുണച്ചേക്കും. രാജസ്ഥാന്‍ മുഖ്യമന്ത്രി പദവും കോണ്‍ഗ്രസ് അധ്യക്ഷ പദവും ഒരുമിച്ച് വഹിക്കാമെന്ന ഗെലോട്ടിന്‍റെ നിര്‍ദേശം ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റ് എത്തുന്നത് ഗെലോട്ടിന് താല്‍പര്യമുള്ള കാര്യമല്ല. മുഖ്യമന്ത്രിയെ താന്‍ നിര്‍ദേശിക്കാമെന്ന ഗെലോട്ടിന്‍റെ ആവശ്യവും ഹൈക്കമാന്‍ഡ് പരിഗണിച്ചേക്കില്ല. ഗെലോട്ട് സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റിനെ അവഗണിച്ചാല്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഹൈക്കമാന്‍ഡ് കരുതുന്നു. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രബലമായ രണ്ട് വിഭാഗമാണ് ഗെലോട്ടും സച്ചിന്‍ പൈലറ്റും. മുഖ്യമന്ത്രി സ്ഥാനമുന്നയിച്ച് സച്ചിന്‍ പൈലറ്റ് നേരത്തെ വിമത നീക്കം നടത്തിയിരുന്നു. പിസിസി അധ്യക്ഷ സ്ഥാനം നല്‍കിയാണ് ഹൈക്കമാന്‍ഡ് പ്രശ്നം പരിഹരിച്ചത്. 

'ഒരാൾക്ക് ഒരു പദവി, മാറ്റമില്ല'; ​ഗെലോട്ടിന് തിരിച്ചടിയായി തീരുമാനം പ്രഖ്യാപിച്ച് രാഹുലും

രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കാതെ തന്നെ കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്താമെന്ന അശോക് ഗെലോട്ടിന്റെ ആ​ഗ്രഹത്തിന് തിരിച്ചടിയായി, നിലപാട് പ്രഖ്യാപിച്ച് രാഹുൽ ​ഗാന്ധിയും. കോൺ​ഗ്രസിന്റെ 'ഒരാൾക്ക് ഒരു പദവി' നിലപാടിനെ പിന്തുണയ്ക്കുന്നതായി രാഹുൽ പ്രഖ്യാപിച്ചു. ഉദയ്പൂർ ചിന്തൻ ശിബിരത്തിലെടുത്ത തീരുമാനമാണത്, അതിൽ വിട്ടുവീഴ്ച വേണ്ടിവരില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നും രാഹുൽ വ്യക്തമാക്കി. ഇരട്ട പദവി തനിക്കൊരു പ്രശ്നമല്ലെന്നും  നിരവധി തവണ രണ്ട് പദവികൾ വഹിച്ചിട്ടുണ്ടെന്നുമുള്ള നിലപാടാണ്  ദില്ലിയിലെത്തിയ അശോക് ഗേലോട്ട് സോണിയാ ഗാന്ധിക്ക് മുന്നിൽ സ്വീകരിച്ചത്. അത് അം​ഗീകരിക്കാനാവില്ലെന്ന് സോണിയ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇതിനു പിന്നാലെയാണ് രാഹുലും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്

Follow Us:
Download App:
  • android
  • ios