വധശിക്ഷയ്ക്കുള്ള മരണവാറണ്ട് ഉടന്‍ പുറപ്പെടുവിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് വാറണ്ട് പുറപ്പെടുവിക്കുന്നതിന് തടസ്സമല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. 

ദില്ലി: നിര്‍ഭയ കേസില്‍ വധശിക്ഷക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് രണ്ട് പ്രതികള്‍ അറിയിച്ചതായി അമിക്കസ്‍ക്യൂറി പട്യാല ഹൗസ് കോടതിയില്‍ അറിയിച്ചു. 
വധശിക്ഷയ്ക്കുള്ള മരണവാറണ്ട് ഉടന്‍ പുറപ്പെടുവിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് വാറണ്ട് പുറപ്പെടുവിക്കുന്നതിന് തടസ്സമല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. 

പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് എന്നിവരാണ് തിരുത്തല്‍ ഹര്‍ജി നല്‍കാനൊരുങ്ങുന്നത്. വധശിക്ഷ നടപ്പാക്കാന്‍ മരണവാറണ്ട് നല്‍കുന്നതു സംബന്ധിച്ച് ദില്ലി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയില്‍ അമിക്കസ്‍ക്യൂറി ഇക്കാര്യം അറിയിച്ചത്. 

Read Also: നിര്‍ഭയ കേസ്: പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റും, തിഹാർ ജയിലിൽ പുതിയ തൂക്കുമരം തയ്യാർ

ഇവരില്‍ വിനയ് ശര്‍മ്മ ദയാഹര്‍ജി നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു, അക്ഷയ്, പവന്‍ ഗുപ്ത എന്നിവരും ദയാഹര്‍ജി നല്‍കുമെന്ന് കാണിച്ച് തിഹാര്‍ ജയില്‍ അധിക‍ൃ‍തര്‍ക്ക് കത്തെഴുതിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ വൈകുന്നതില്‍ നിരാശയുണ്ടെന്ന് നിര്‍ഭയയുടെ അമ്മ പറഞ്ഞിരുന്നു. 

Read Also: നിര്‍ഭയ കേസ്; മൂന്ന് പ്രതികള്‍ ദയാഹര്‍ജി നല്‍കും