ബന്ധം വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഇന്ത്യ ഗ്ലോബല്‍ ഫോറത്തെയും സുനക് പ്രശംസിച്ചു.

ലണ്ടന്‍: ഇന്ത്യ-യുകെ ബന്ധത്തെ പ്രശംസിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യ-യുകെ പങ്കാളിത്തം കാലത്തെ നിര്‍വചിക്കുന്ന ഒന്നായിരിക്കുമെന്ന് ഉറപ്പുണ്ടെന്ന് സുനക് പറഞ്ഞു. ഇന്ത്യ ഗ്ലോബല്‍ ഫോറത്തിന്റെ യുകെ-ഇന്ത്യ വീക്ക് 2023ന് മുന്നോടിയായാണ് ഋഷി സുനകിന്റെ പ്രശംസ. പുതിയ വ്യാപാര ബന്ധങ്ങള്‍ക്കും സഹകരണത്തിനും മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിനും അതൊരു ഉത്തേജകമായിരിക്കുമെന്നും സുനക് പറഞ്ഞു. 

ഇന്ത്യയുമായുള്ള ബന്ധം വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഇന്ത്യ ഗ്ലോബല്‍ ഫോറത്തെയും സുനക് പ്രശംസിച്ചു. യുകെ-ഇന്ത്യ വീക്ക് ഇരു രാഷ്ട്രങ്ങളുടെ ഉഭയകക്ഷി കലണ്ടറില്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഋഷി സുനകിന്റെ പ്രശംസയോട് പ്രതികരിച്ച് ഇന്ത്യ ഗ്ലോബല്‍ ഫോറം സ്ഥാപകനും ചെയര്‍മാനുമായ മനോജ് ലദ്വ രംഗത്തെത്തി. ഇക്കാലത്ത് യുകെയും ഇന്ത്യയും തമ്മില്‍ അടുക്കുന്നത് മുന്‍കാലത്തേക്കാള്‍ സുപ്രധാനമാണെന്ന് വിശ്വസിക്കുന്നെന്ന് മനോജ് ലദ്വ പറഞ്ഞു. ഇരു രാജ്യങ്ങളെയും കൂടുതല്‍ ഒന്നിപ്പിക്കുന്നതില്‍ ഇന്ത്യ ഗ്ലോബല്‍ ഫോറത്തിന്റെ പങ്ക് തിരിച്ചറിഞ്ഞതില്‍ നന്ദി അറിയിക്കുന്നെന്നും മനോജ് ലദ്വ പറഞ്ഞു. 

ലണ്ടനിലും വിന്‍ഡ്സറിലും ജൂണ്‍ 24 മുതല്‍ 30 വരെയാണ് ഇന്ത്യ ഗ്ലോബല്‍ ഫോറത്തിന്റെ യുകെ-ഇന്ത്യ വീക്ക് നടക്കുന്നത്. വിവിധ മേഖലകളിലെ വികസനത്തെക്കുറിച്ചും രാജ്യങ്ങളുടെ കൂടുതല്‍ സഹകരണം സംബന്ധിച്ചും ചര്‍ച്ചകളും കൂടിക്കാഴ്ചകളും പരിപാടിയുടെ ഭാഗമായി നടക്കും. 2000ലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. 


പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവത്തിൽ മുജീബിനെതിരെ കൊലപാതക ശ്രമത്തിനും കേസെടുത്തു


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം...

YouTube video player