Asianet News MalayalamAsianet News Malayalam

ചൈനീസ് ആപ്പുകള്‍ ഡിലീറ്റ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി മാസ്ക് നല്‍കി ബിജെപി എംഎല്‍എ

59 ചൈനീസ് ആപ്പുകള്‍ കേന്ദ്രം നിരോധിച്ചതിന് പിന്നാലെയാണ് ചൈനീസ് ആപ്ലിക്കേഷനുകള്‍ ഡീലീറ്റ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി മാസ്ക് നല്‍കുന്നതെന്ന് അനുപമ പറഞ്ഞു. മഹിളാ മോര്‍ച്ചയുടെ സഹായത്തോടെയാണ് ക്യാമ്പയിന്‍ നടക്കുന്നത്.

delete china apps get free masks campaign by bjp mla
Author
Lucknow, First Published Jul 2, 2020, 3:11 PM IST

ലക്നൗ: മൊബൈല്‍ ഫോണുകളില്‍ നിന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ ഡീലീറ്റ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി മാസ്ക്കുകള്‍ വാഗ്ദാനം ചെയ്ത് ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയായ അനുപമ ജയ്‍സ്വാള്‍ ആണ് പുതിയ ക്യാമ്പയിനുമായി രംഗത്ത് വന്നിരിക്കുന്നത്. 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രം നിരോധിച്ചതിന് പിന്നാലെയാണ് ചൈനീസ് ആപ്ലിക്കേഷനുകള്‍ ഡീലീറ്റ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി മാസ്ക് നല്‍കുന്നതെന്ന് അനുപമ പറഞ്ഞു.

മഹിളാ മോര്‍ച്ചയുടെ സഹായത്തോടെയാണ് ക്യാമ്പയിന്‍ നടക്കുന്നത്. ഉത്തര്‍പ്രദേശിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ ചുമതലയുള്ള മന്ത്രിയായിരുന്നു അനുപമ ജയ്‍സ്വാള്‍.എന്നാല്‍, അഴിമതി ആരോപണം ഉയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുപമയെ മന്ത്രിസഭയില്‍ നിന്ന് മാറ്റിയത്.

ജൂണ്‍ 29നാണ് ടിക് ടോക്, യുസി ബ്രൗസര്‍, എക്സെന്‍ഡര്‍ തുടങ്ങി 59 ആപ്പുകള്‍ക്ക് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയത്. ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകൾ നിരോധിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്തിന്‍റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാനസംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഡിജിറ്റൽ മാർക്കറ്റിൽ മുന്നേറ്റനിരയിലുള്ള ഇന്ത്യയിൽ പക്ഷേ, ആപ്ലിക്കേഷനുകൾ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യൻ പൗരൻമാരുടെ സുരക്ഷയെ കണക്കിലെടുക്കുന്നില്ലെന്ന് കേന്ദ്രസർക്കാരിന്‍റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Follow Us:
Download App:
  • android
  • ios