Asianet News MalayalamAsianet News Malayalam

ദില്ലി വായുമലിനീകരണം: പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രം

സർക്കാരിൻ്റേത് ക്രിമിനൽ പരാജയമെന്ന് പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിമർശിച്ചു.  

Delhi Air Pollution Center criticizes Punjab government sts
Author
First Published Nov 10, 2023, 9:39 AM IST

​ദില്ലി: ദില്ലിയിലെ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രം. സർക്കാരിൻ്റേത് ക്രിമിനൽ പരാജയമെന്ന് പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിമർശിച്ചു.  93 ശതമാനവും കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് പഞ്ചാബിലാണ്. സുപ്രീം കോടതിയെ നിലപാടറിയിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു.  അതേ സമയം സംഭവത്തിൽ നിസഹായതയറിയിച്ച് പഞ്ചാബ് രം​ഗത്തെത്തി. കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് പൂർണ്ണമായി തടയാനാവുന്നില്ലെന്ന് പഞ്ചാബ് സർക്കാർ വ്യക്തമാക്കി. അതേ സമയം ദില്ലിയിൽ മഴ പെയ്യുന്നുണ്ട്. വായു ഗുണനിലവാരം മെച്ചപ്പെട്ടേക്കാനാണ് സാധ്യത. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios