Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, സാമ്പത്തിക സഹായം; പ്രഖ്യാപനവുമായി ദില്ലി

ദരിദ്രരായ 72 ലക്ഷം ജനങ്ങള്‍ക്ക് ഈ മാസം 10 കിലോ റേഷന്‍ സൗജന്യമായി നല്‍കും. പകുതി സംസ്ഥാന സര്‍ക്കാറും പകുതി കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും നല്‍കും. റേഷന്‍ ലഭ്യമാകാന്‍ ദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് തെളിയിക്കുന്ന രേഖകള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Delhi Announces Free Education For Children Orphaned By Covid
Author
New Delhi, First Published May 18, 2021, 7:09 PM IST

ദില്ലി: കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് ദില്ലി സര്‍ക്കാര്‍. അവരുടെ വിദ്യാഭ്യാസവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികള്‍ക്ക് പ്രതിമാസം 2500 രൂപ അവര്‍ക്ക് 25 വയസ്സാകുന്നതുവരെ നല്‍കും. കൊവിഡ് മൂലം ബുദ്ധിമുട്ടിലായവര്‍ക്ക് നിരവധി ക്ഷേമ പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

'ദരിദ്രരായ 72 ലക്ഷം ജനങ്ങള്‍ക്ക് ഈ മാസം 10 കിലോ റേഷന്‍ സൗജന്യമായി നല്‍കും. പകുതി സംസ്ഥാന സര്‍ക്കാറും പകുതി കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും നല്‍കും. റേഷന്‍ ലഭ്യമാകാന്‍ ദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് തെളിയിക്കുന്ന രേഖകള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാരണം നിരവധി കുട്ടികള്‍ അനാഥരായിട്ടുണ്ട്. അവര്‍ ഒറ്റയ്ക്കാണെന്ന തോന്നല്‍ വേണ്ട. അവര്‍ക്കൊപ്പം എല്ലാ കാലവും ഞാനുണ്ടാകും'-കെജ്രിവാള്‍ പറഞ്ഞു.

എല്ലാ മാസവും അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കും. ഈ മാസം 10 കിലോ സൗജന്യമായി നല്‍കും. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഭക്ഷ്യധാന്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാരണം ഭര്‍ത്താവ് മരിച്ചെങ്കില്‍ ജോലിയില്ലാത്ത ഭാര്യക്കും തിരിച്ചും സാമ്പത്തിക സഹായം ലഭ്യമാക്കും. കഴിവിന്റെ പരമാവധി കൊവിഡ് കാരണം ബുദ്ധിമുട്ടുന്നവര്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രണ്ടാം തരംഗം മൂലം ഏറെ ബുദ്ധിമുട്ടിയ സംസ്ഥാനമായിരുന്നു ദില്ലി. പ്രതിദിന കൊവിഡ് കേസ് 30000വരെയെത്തിയെങ്കിലും ഇപ്പോള്‍ 5000 കേസുകളായി കുറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios