കേന്ദ്രഭരണപ്രദേശത്ത് മദ്യത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  പുതിയ എക്‌സൈസ് നയം രൂപീകരിക്കുന്ന തിരക്കിലായിരുന്നു ദില്ലി സര്‍ക്കാര്‍ എന്ന് പ്രവേഷ് കുറ്റപ്പെടുത്തി.

ദില്ലി: പാര്‍ലമെന്റ് സമ്മേളത്തിനിടെ മദ്യക്കുപ്പിയും ഗ്ലാസും ഉയര്‍ത്തി ബി.ജെ.പി എംപി. ദില്ലിയില്‍ നിന്നുള്ള പ്രവേഷ് സാഹിബ് സിംഗ് വര്‍മയാണ് മദ്യക്കുപ്പിയും ഗ്ലാസുമായി പാര്‍ലമെന്‍റില്‍ എത്തിയത്. ദില്ലി സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ചാണ് പ്രവേഷ് മദ്യക്കുപ്പിയുമായി സഭയില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. കൊവിഡ്19 മൂലം 25,000 പേര്‍ മരിച്ച സ്ഥലമാണ് ദില്ലി, കേന്ദ്രഭരണപ്രദേശത്ത് മദ്യത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ എക്‌സൈസ് നയം രൂപീകരിക്കുന്ന തിരക്കിലായിരുന്നു ദില്ലി സര്‍ക്കാര്‍ എന്ന് പ്രവേഷ് കുറ്റപ്പെടുത്തി.

824 പുതിയ മദ്യശാലകളാണ് ഇന്ന് തുറന്നത്. ജനവാസ മേഖലകളിലും കോളനികളിലും ഗ്രാമങ്ങളിലുമെല്ലാം പുതിയ മദ്യശാലകള്‍ തുടങ്ങി. പുലര്‍ച്ചെ 3 മണി വരെ മദ്യശാല തുറന്നിരിക്കുന്നു, സ്ത്രീകള്‍ക്ക് 3 വരെ മദ്യപിച്ചാല്‍ കിഴിവ് നല്‍കുന്നു. മദ്യം കഴിക്കാനുള്ള പ്രായപരിധി 25ല്‍ നിന്ന് 21 ആക്കി കുറച്ചു. പ്രവേഷ് ആരോപിക്കുന്നു. പരമാവധി വരുമാനം ഉണ്ടാക്കാനാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇത് ചെയ്യുന്നത്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കാന്‍ പഞ്ചാബില്‍ പോയ അദ്ദേഹം മദ്യസംസ്‌കാരം അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു എന്നാല്‍ ദല്‍ഹിയില്‍ മദ്യ ഉപഭോഗം വര്‍ധിപ്പിക്കുന്നു പ്രവേഷ് സാഹിബ് സിംഗ് എംപി കുറ്റപ്പെടുത്തി.

Scroll to load tweet…

'നാഗാലാന്‍റില്‍ സ്ഥിതി നിയന്ത്രണ വിധേയം'; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് അമിത് ഷാ

ദില്ലി: വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാന്‍റില്‍ (Nagaland) ഗ്രാമീണരെ സുരക്ഷാസേന വെടിവെച്ച് കൊന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah). അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. നാഗാലാന്‍റില്‍ സ്ഥിതി നിയന്ത്രണവിധേയമെന്നും ആഭ്യന്തരമന്ത്രി ലോക്സഭയില്‍ പറഞ്ഞു. രാജ്യസഭയില്‍ പ്രസ്താവന നടത്തുന്നതിനിടെ പ്രതിപക്ഷം ബഹളമുയര്‍ത്തി.

ജനങ്ങളെ വെടിവെച്ചുകൊന്ന സംഭവത്തിൽ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളെയും രാവിലെ മുതല്‍ പ്രതിപക്ഷം പ്രക്ഷുബ്ധമാക്കിയിരുന്നു. സ്വന്തം പൗരന്മാരെ വെടിവെച്ചുകൊന്ന സംഭവത്തിൽ ചര്‍ച്ച വേണമെന്നും അതിന് ആഭ്യന്തരമന്ത്രി മറുപടി പറഞ്ഞ ശേഷം മറ്റ് നടപടികൾ മതിയെന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ നിലപാട്. ഇതോടെ ലോക്സഭ ബഹളത്തിൽ മുങ്ങി. രാവിലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗതതിന് ശേഷം കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജൻ ചൗധരിയാണ് ലോക്സഭയിൽ വിഷയം ഉന്നയിച്ചത്. 

മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലായിരുന്നു രാജ്യസഭയിലെ നീക്കം. ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ രാജ്യസഭ ആദ്യം 12 മണിവരെയും പിന്നീട് രണ്ടുമണിവരെയും നിര്‍ത്തിവെച്ചു. രാജ്യസഭയിൽ സസ്പെഷൻ നേരിടുന്ന 12 അംഗങ്ങൾ ഇന്നും പാര്‍ലമെന്‍റ് കവാടത്തിൽ ധര്‍ണ്ണ നടത്തി. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിക്കുമ്പോഴാണ് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി നാഗാലാന്‍റ് വിഷയത്തിലെ പ്രതിപക്ഷ നീക്കം.