ദില്ലി:  ദില്ലിയിൽ കൊവിഡ്  രോ​ഗികളുടെ എണ്ണം  4122 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 384 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രോ​ഗം ബാധിച്ച് ഇന്ന് മൂന്ന് പേർ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ദില്ലിയിൽ മരിച്ചവരുടെ എണ്ണം 64 ആയി. 

ദില്ലിയിൽ ഒരേ കെട്ടിടത്തിൽ താമസിക്കുന്ന 41 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. തെക്കുപടിഞ്ഞാറൻ ദില്ലിയിലെ കപസേരയിലാണ് ഇത്രയും പേർക്ക് ഒന്നിച്ച് രോ​ഗം കണ്ടെത്തിയത്. നേരത്തെ ഇതേ കെട്ടിടത്തിലെ ഒരാൾക്ക് രോ​ഗം വന്നിരുന്നു. അതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർക്കെല്ലാം കൊവിഡ് സ്ഥിരീകരിച്ചത്.

 മാനസിക അസ്വാസ്ഥ്യമുള്ള ഒരു സ്ത്രീക്ക് ദില്ലിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജൻപഥിൽ നിന്ന് ദില്ലി  ഐഎച്ച്ബിഎഎസ് ആശുപത്രിയിൽ എത്തിച്ച സ്ത്രീക്കാണ് കൊവിഡ് ബാധ ണ്ടെത്തിയത്. ജൻപഥിൽ അലഞ്ഞ് നടന്ന ഇവരെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. ഇവർ ഗർഭിണിയാണ്. പരിശോധനക്കായി രണ്ട് ആശുപത്രികളിൽ കൊണ്ടു പോയിരുന്നു . ഒരു നഴ്സിനും കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ദില്ലി മജിദ്ദീയ ആശുപത്രയിൽ കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നിട്ടും നീരീക്ഷണത്തിലാക്കാതെ ജോലി എടുപ്പിച്ച നഴ്സിനാണ് രോ​ഗം കണ്ടെത്തിയത്. ഇതോടെ ആശുപത്രിയിൽ രോ​ഗം സ്ഥിരീകരിച്ച നഴ്സുമാരുടെ എണ്ണം രണ്ടായി. 

Read Also: ലോക്പാല്‍ സമിതി അംഗം ജസ്റ്റിസ് എ കെ ത്രിപാഠി കൊവിഡ് ബാധിച്ച് മരിച്ചു...