Asianet News MalayalamAsianet News Malayalam

ദില്ലി ഉപമുഖ്യമന്ത്രിക്ക് കൊവിഡ്; ആരോ​ഗ്യസ്ഥിതി തൃപ്തികരമെന്ന് ട്വീറ്റ്

ഞായറാഴ്ച രാത്രി നേരിയ പനി അനുഭവപ്പെട്ടതിനെത്തുടർന്ന് സിസോദിയ കൊവിഡ് ടെസ്റ്റിന് വിധേയനാകുകയായിരുന്നു. ആരോ​ഗ്യസ്ഥിതി തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതായി യാതൊന്നും ഇല്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

delhi deputy cm became covid positive
Author
Delhi Gate, First Published Sep 14, 2020, 8:59 PM IST

ദില്ലി: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

ഞായറാഴ്ച രാത്രി നേരിയ പനി അനുഭവപ്പെട്ടതിനെത്തുടർന്ന് സിസോദിയ കൊവിഡ് ടെസ്റ്റിന് വിധേയനാകുകയായിരുന്നു. ആരോ​ഗ്യസ്ഥിതി തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതായി യാതൊന്നും ഇല്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇപ്പോൾ പനിയോ മറ്റെന്തെങ്കിലും ബു​ദ്ധിമുട്ടുകളോ ഇല്ല. ഞാൻ ആരോ​ഗ്യവാനാണ്. നിങ്ങളുടെ പ്രാർഥനയും അനു​ഗ്രഹങ്ങളും ഉള്ളതിനാൽ എത്രയും വേ​ഗം ജോലിയിലേക്ക് മടങ്ങിയെത്തും. സിസോദിയ ട്വിറ്ററിൽ കുറിച്ചു. 

ദില്ലിയിൽ ഇന്ന് 3229 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോ​ഗബാധിതരുടെ എണ്ണം 2.21 ലക്ഷം കടന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 24 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 4770 ആയി. 

Read Also: തദ്ദേശഭരണ തെരഞ്ഞെടുപ്പ് തീയതികളിൽ മാറ്റം വേണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സർക്കാർ...

 

Follow Us:
Download App:
  • android
  • ios