ദില്ലി: പൗരത്വ നിയമ ഭേദഗതിയുടെ ഈറ്റില്ലമായ ഷഹീൻബാഗിൽ രാവിലെ മുതൽ വോട്ടര്‍മാരുടെ നീണ്ട നിര. എല്ലാ ബൂത്തിന് മുന്നിലും അതിരാവിലെ മുതൽ വോട്ട് രേഖപ്പെടുത്താൻ വോട്ടര്‍മാര്‍ ക്യു നിൽക്കുകയാണ്. കനത്ത സുരക്ഷയാണ് മേഖലയിൽ ഒരുക്കിയിട്ടുള്ളത്. ദില്ലി തെര‍ഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ 40000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഷഹീൻബാഗിൽ മാത്രം വിന്യസിച്ചിട്ടുള്ളത്,

 കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ദിവസങ്ങളായി ഷഹീൻബാഗിൽ പ്രക്ഷോഭം നടക്കുകയാണ്. എട്ട് മണ്ഡലങ്ങളാണ് ഇവിടെ ഉള്ളത്. ന്യൂനപക്ഷങ്ങൾക്ക് നിര്‍ണ്ണായക സ്വാധീനം ഉള്ള പ്രദേശത്ത് ജനവിധി എന്തെന്ന ആകാംക്ഷയും നിലവിലുണ്ട്. 

തുടര്‍ന്ന് വായിക്കാം: ദില്ലിയില്‍ വോട്ടിംഗ് പുരോഗമിക്കുന്നു, പോളിംഗ് റെക്കോര്‍ഡിലെത്തിക്കണമെന്ന് പ്രധാനമന്ത്രി...