അന്താരാഷ്ട്ര മഹിളാ ദിനമായ മറ്റന്നാൾ മുതൽ പദ്ധതി നിലവിൽ വരും
ദില്ലി: ബി ജെ പിയുടെ മഹിള സമൃദ്ധി പദ്ധതി അന്താരാഷ്ട്ര മഹിളാ ദിനമായ മറ്റന്നാൾ മുതൽ നിലവിൽ വരും.ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ദില്ലി സർക്കാർ പുറത്തിറക്കി. വാർഷിക കുടുംബ വരുമാനം 3 ലക്ഷത്തിൽ താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ലഭ്യമാക്കും.സർക്കാർ ജോലിയോ, സർക്കാരിൽ നിന്ന് മറ്റ് സഹായങ്ങളോ കൈപ്പറ്റുന്നവരാകരുത്
പ്രായപരിധി 18 നും 60നും ഇടയിൽ പ്രായമുള്ള 20 ലക്ഷം സ്ത്രീകൾ ഗുണഭോക്താക്കളാകുമെന്ന് കണക്ക് കൂട്ടൽ
അതേ സമയം തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ധ്യാനം തുടങ്ങി ദില്ലി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. പഞ്ചാബിലെ ഹോഷിയാര്‍പൂരിലാണ് പത്ത് ദിവസത്തെ ധ്യാനം. ധ്യാനത്തെ കോണ്‍ഗ്രസും ബിജെപിയും വിമര്‍ശിച്ചു. പൊതു ജനത്തിന്‍റെ പണം പഞ്ചാബ് സര്‍ക്കാര്‍ കെജരിവാളിന്‍റെ ധ്യാനത്തിനായി ധൂര്‍ത്തടിക്കുകയാണെന്ന് ബിജെപി ദില്ലി അധ്യക്ഷന്‍ വീരേന്ദ്ര സച് ദേവ കുറ്റപ്പെടുത്തി. കെജരിവാളിന്‍റെ അകമ്പടിവാഹനവ്യൂഹത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പഞ്ചാബ് പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്വയും ധൂര്‍ത്ത് ചോദ്യം ചെയ്തു
