അതേസമയം 'അവര്‍ സവര്‍ക്കറെക്കുറിച്ച് പഠിപ്പിക്കട്ടെ; നമുക്ക് അംബേദ്ക്കറെ കുറിച്ച് പഠിപ്പിക്കാം' എന്നായിരുന്നു തീരുമാനത്തെകുറിച്ച് ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പ്രതികരണം. 

ദില്ലി: സ്കൂൾ സിലബസിൽ ഡോക്ടർ ബി ആര്‍ അംബേദ്ക്കറെ കുറിച്ചുള്ള പാഠഭാ​ഗങ്ങൾ ഉൾപ്പെടുത്തുമെന്ന് ദില്ലി സർക്കാർ. ദില്ലി സാമൂഹികക്ഷേമ മന്ത്രി രാജേന്ദ്ര പല്‍ഗൗതം ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അംബേദ്ക്കറുടെ ജീവിതം, പോരാട്ടം, നേരിടേണ്ടി വന്ന വിവേചനങ്ങൾ, അദ്ദേഹത്തിന്റെ നേട്ടങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള സിലബസ് എത്രയും വേ​ഗം പുറത്തിറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതിന് വേണ്ടി പാനല്‍ രൂപീകരിച്ചു കഴിഞ്ഞുവെന്നും രാജേന്ദ്ര പല്‍ഗൗതം പറഞ്ഞു. അതേസമയം 'അവര്‍ സവര്‍ക്കറെക്കുറിച്ച് പഠിപ്പിക്കട്ടെ; നമുക്ക് അംബേദ്ക്കറെ കുറിച്ച് പഠിപ്പിക്കാം' എന്നായിരുന്നു തീരുമാനത്തെകുറിച്ച് ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പ്രതികരണം.

Scroll to load tweet…