ദില്ലി: കൊവിഡ് 19 ബാധിത പ്രദേശങ്ങളിലെ ദിവസവേതന തൊഴിലാളികൾക്കും ​ഗസ്റ്റ് അധ്യാപകർക്കും സർക്കാർ ശമ്പളം നൽകുമെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. വാർത്താ ഏജൻസിയായ പി ടി ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലോകം മുഴുവന്‍ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ദില്ലി സര്‍ക്കാരും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ മാളുകളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശിച്ചു. പലചരക്ക് കടകളും ഫാര്‍മസികളും ഒഴികെയുള്ള എല്ലാ കടകളും അടച്ചിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളോടും വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് പോകാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.