Asianet News MalayalamAsianet News Malayalam

'ജന്മം നൽകുന്നതിൽ അമ്മയുടെ തീരുമാനം ആത്യന്തികം'; 33 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാന്‍ അനുമതി

ഭ്രൂണത്തിന് സെറിബ്രൽ വൈകല്യമുള്ളതിനാൽ  ഗർഭച്ഛിദ്രo അനുവദിക്കണമെന്നാവശ്യപ്പെട്ട്  26 വയസുകാരിയാണ് കോടതിയെ സമീപിച്ചത്. 

delhi highcourt allows 33 week pregnancy abortion
Author
First Published Dec 6, 2022, 1:06 PM IST

ദില്ലി:കുഞ്ഞിന് ജന്മം നൽകുന്നതിൽ അമ്മയുടെ തെരഞ്ഞെടുപ്പ് ആത്യന്തികമാണെന്ന് ദില്ലി ഹൈക്കോടതി.  33 ആഴ്ച ഗർഭിണിയായ യുവതിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി കൊണ്ടാണ് ജസ്റ്റിസ് പ്രതിഭ സിങിന്റെ നിരീക്ഷണം. ഭ്രൂണത്തിന് സെറിബ്രൽ വൈകല്യമുള്ളതിനാൽ   ഗർഭച്ഛിദ്രo അനുവദിക്കണമെന്നാവശ്യപ്പെട്ട്  26 വയസുകാരിയാണ് കോടതിയെ സമീപിച്ചത്.

ഹർജിക്കാരിക്ക് ഗർഭച്ഛിദ്രത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും  അതുണ്ടാക്കുന്ന മാനസിക ആഘാതത്തെക്കുറിച്ചും വ്യക്തമായി അറിയാമെന്നും ഇക്കാര്യത്തിൽ മാതാവിന്റെ തീരുമാനം നിർണായകമാണെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്ത് 24 ആഴ്ചക്ക് ശേഷം ഗര്‍ഭച്ഛിദ്രം നടത്തണമെങ്കിൽ പ്രത്യേക അനുമതി ആവശ്യമാണ്.

'അവിവാഹിതരായ സ്ത്രീകള്‍ക്കും നിയമപരമായ ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ട്'; സുപ്രധാന വിധിയുമായി സുപ്രീംകോടതി

'വിധി ഈശ്വരനെ ഓര്‍ത്ത്'; പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസുകാരിയുടെ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാമെന്ന് കോടതി

Follow Us:
Download App:
  • android
  • ios