ദില്ലിയിലെ കൽക്കാജിയിൽ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. മാൻസിം​ഗ് - പൂജ ദമ്പതികൾ കുടുംബപ്രശ്നങ്ങളെത്തുടർന്ന് കുറച്ചുകാലമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. 

ദില്ലി: ഭാര്യയുമായി വഴക്കിട്ട യുവാവ് വീടിന്റെ മൂന്നാം നിലയിൽ നിന്ന് കുഞ്ഞിനെ താഴേക്കെറിയുകയും പിന്നാലെ ചാടുകയും ചെയ്തു. ദില്ലിയിലാണ് സംഭവം. യുവാവും മകനും ​ഗുരുതര പരിക്കുകളോടെ ഇപ്പോൾ ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ദില്ലിയിലെ കൽക്കാജിയിൽ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. മാൻസിം​ഗ് പൂജ ദമ്പതികൾ കുടുംബപ്രശ്നങ്ങളെത്തുടർന്ന് കുറച്ചുകാലമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. കൽക്കാജിയിൽ മുത്തശ്ശിയുടെ വീട്ടിലാണ് പൂജ രണ്ടു മക്കൾക്കുമൊപ്പം കഴിഞ്ഞിരുന്നത്. ഇവിടേക്ക് ഇന്നലെ രാത്രി മാൻസിം​ഗ് എത്തുകയും ദമ്പതികൾ തമ്മിൽ വഴക്കിടുകയുമായിരുന്നു. വഴക്കിനൊടുവിലാണ് മൂന്നാം നിലയിലെ വീടിന്റെ ബാൽക്കണിയിൽ നിന്ന് രണ്ടുവയസുകാരനായ മകനെ മാൻസിം​ഗ് താഴേക്ക് എറിഞ്ഞത്. 21 അടി താഴ്ചയിലേക്കാണ് കുഞ്ഞ് വീണത്. പിന്നാലെ മാൻസിം​ഗും എടുത്തുചാടി. 

മാൻസിം​ഗ് മദ്യപിച്ച് വന്നാണ് വഴക്കിട്ടതെന്ന് പൂജയുടെ മുത്തശ്ശി പൊലീസിനോട് പറഞ്ഞു. കൊലപാതകശ്രമത്തിന് മാൻസിം​ഗിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാൻസിം​ഗിന്റെ ആരോ​ഗ്യനില തൃപ്തികരമായ ശേഷം തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും പൊലീസ് വ്യക്തമാക്കി. 

Read Also: കൊട്ടാരക്കരയിൽ യുവാവ് ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചു