മഥുര ജംഗ്ഷനിലാണ് യുവാവ് ചങ്ങല വലിച്ച് ട്രെയിന്‍ അധിക സമയം നിര്‍ത്തിയത്.

മഥുര: ഇറങ്ങുന്നതിന് മുമ്പ് അമ്മ ഭക്ഷണം കഴിച്ച് പൂര്‍ത്തിയാക്കാനായി ചങ്ങല വലിച്ച് ട്രെയിന്‍ അധിക സമയം നിര്‍ത്തിച്ച യുവാവിനെ പിടികൂടി. ദില്ലി-ഭോപ്പാല്‍ ശതാബ്ദി എക്സ്പ്രസിലാണ് സംഭവം. ദില്ലി സ്വദേശി മനീഷ് അറോറ എന്ന യുവാവാണ് പിടിയിലായത്. മഥുര ജംഗ്ഷനിലാണ് യുവാവ് ചങ്ങല വലിച്ച് ട്രെയിന്‍ അധിക സമയം നിര്‍ത്തിയത്. യുവാവിന്‍റെ അമ്മ പ്ലാറ്റ്ഫോമില്‍ ഇറങ്ങുന്നതിന് മുമ്പ് ഭക്ഷണം കഴിച്ച് പൂര്‍ത്തിയാക്കാനാണ് യുവാവ് ചങ്ങല വലിച്ച് ട്രെയിന്‍ അധിക സമയം നിര്‍ത്തിയത്. റെയില്‍വേ നിയമപ്രകാരം 141 വകുപ്പ് ചുമത്തി കേസെടുത്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ദില്ലിയില്‍നിന്ന് മഥുരയിലേക്കാണ് യുവാവും അമ്മയും യാത്ര ചെയ്തത്.