Asianet News MalayalamAsianet News Malayalam

ദില്ലി കൊലപാതകം: സാക്ഷിയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ ദില്ലി സർക്കാർ നൽകും

ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നത്. സാക്ഷിയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ ദില്ലി സർക്കാർ സഹായധനം നൽകുമെന്നും പൊലീസ് പറഞ്ഞു. 

Delhi murder Delhi government will give Rs 10 lakh to girl's family fvv
Author
First Published May 30, 2023, 3:49 PM IST

ദില്ലി: സുഹൃത്ത് കുത്തിക്കൊന്ന സാക്ഷിയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ ദില്ലി സർക്കാർ നൽകും. കേസിൽ എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്നും ദില്ലി പൊലീസ് പറഞ്ഞു. ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നത്. സാക്ഷിയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ ദില്ലി സർക്കാർ സഹായധനം നൽകുമെന്നും പൊലീസ് പറഞ്ഞു. ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു.

അതേസമയം, കേസിൽ പ്രതിയായ സാഹിലിനെ കുടുക്കിയത് ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ്. സംഭവത്തിന് ശേഷം പ്രതി മുങ്ങിയത് ബുലന്ദ് ഷെഹറിലെ ബന്ധുവീട്ടിലേക്കാണ്. ഇതിനിടെ പിതാവിനെ വിളിച്ചത് പൊലീസിന് നിർണ്ണായകമായി. ആറംഗ പ്രത്യേക സംഘമാണ് സാഹലിനെ പിടികൂടിയത്. പതിനാറുകാരിയെ ഇരുപതോളം തവണ കുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്താനാണ് പൊലീസ് ശ്രമം. സാഹിൽ ലഹരിക്ക് അടിമയോ എന്നും പൊലീസ് പരിശോധിക്കും. ലഹരി ഉപയോഗത്തിന് ശേഷമാണോ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം. 

ദില്ലി കൊലപാതകം : സാഹിലിനെ കുടുക്കിയത് ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം

സാഹിലിനെ ദില്ലി പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഇന്നലെ യുപിയിൽ നിന്നാണ് പ്രതി പിടിയിലായത്. പ്രണയത്തിൽ നിന്ന് പിൻമാറിയതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നത്. 

കൂട്ടുകാരൊപ്പം കളിക്കാൻ പോയി, മടങ്ങിവരവേ കല്ലുവെട്ടുകുഴിയിൽ വീണു, ആറാം ക്ലാസുകാരന് ദാരുണാന്ത്യം

Follow Us:
Download App:
  • android
  • ios