Asianet News MalayalamAsianet News Malayalam

ദില്ലി കലാപക്കേസിൽ ജയിലിലടയ്ക്കപ്പെട്ട ദേവാംഗന കലിത ജാമ്യം നേടി പുറത്തെത്തി

കോടതിയോട് താൻ നന്ദി പറയുന്നു. രാജ്യത്തെ നിയമ വ്യവസ്ഥയെ വിശ്വാസമുണ്ട്. കള്ളക്കേസിൽ കുടുക്കി ദില്ലി  പൊലീസ് ജയിൽ അടച്ച മറ്റുള്ളവർക്കും പുറത്തിറങ്ങാനാകുമെന്ന് വിശ്വസിക്കുന്നു

Delhi riot accused Devangana Kalitha out of jail in bail
Author
Delhi, First Published Jun 17, 2021, 9:38 PM IST

ദില്ലി: ദില്ലി കലാപക്കേസിൽ ജയിലിലടയ്ക്കപ്പെട്ട ദേവാംഗന കലിത ജാമ്യം നേടി പുറത്തെത്തി. പുറത്തിറങ്ങിയതിന് പിന്നാലെ പൊലീസിനെതിരെ ദേവാംഗന കലിത വിമർശനം ഉന്നയിച്ചു. ജയിലിൽ തന്നെ അടയ്ക്കാൻ പൊലീസ് നടത്തിയത് വലിയ നാടകമാണെന്നും പുറത്തിറങ്ങിയതിന് പിന്നാലെ മറ്റേതെങ്കിലും കേസ് പറഞ്ഞ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തുമെന്നാണ് കരുതിയതെന്നും അവർ പറഞ്ഞു.

കോടതിയോട് താൻ നന്ദി പറയുന്നു. രാജ്യത്തെ നിയമ വ്യവസ്ഥയെ വിശ്വാസമുണ്ട്. കള്ളക്കേസിൽ കുടുക്കി ദില്ലി  പൊലീസ് ജയിൽ അടച്ച മറ്റുള്ളവർക്കും പുറത്തിറങ്ങാനാകുമെന്ന് വിശ്വസിക്കുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയതിൽ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി. അതേസമയം ദേവാംഗനയ്ക്ക് ജാമ്യം നൽകിയ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് ദില്ലി പൊലീസിന്റെ തീരുമാനം.

Follow Us:
Download App:
  • android
  • ios